Seminar | ശാസ്ത്ര സാഹിത്യ പരിഷത്ത് അധികാര വികേന്ദ്രീകരണവും നവകേരള നിര്‍മിതിയും വിഷയത്തില്‍ സംസ്ഥാന സെമിനാര്‍ കണ്ണൂരില്‍

 


കണ്ണൂര്‍: (www.kvartha.com) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേരള ഇന്‍സ്റ്റിറ്റിയൂട് ഓഫ് ലോകല്‍ അഡ്മിനിസ്‌ടേഷന്‍ (KILA) അധികാര വികേന്ദ്രീകരണവും നവകേരള നിര്‍മിതിയും സംസ്ഥാന സെമിനാര്‍ ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ കണ്ണൂര്‍ ശിക്ഷക് സദനില്‍ നടക്കും. മൂന്നിന് രാവിലെ 10 മണിക്ക് ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സെമിനാര്‍ രേഖ പ്രകാശനം രാമചന്ദ്രന്‍ കടന്നപള്ളി എംഎല്‍എ നിര്‍വഹിക്കും.

മേയര്‍ ടി ഒ മോഹനന്‍, സണ്ണി ജോസഫ് എംഎല്‍എ, എം വി ജയരാജന്‍, ചന്ദ്രന്‍ തില്ലങ്കേരി, സി പി സന്തോഷ് കുമാര്‍, അഡ്വ. അബ്ദുല്‍ കരീം ചേലേരി, പ്രൊഫ. ടി പി കുഞ്ഞികണ്ണന്‍ എന്നിവര്‍ സംസാരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന സ്വയം ഭരണ അധികാരങ്ങളും നിയമ പരിഷ്‌കരണങ്ങളും പഞ്ചായത് രാജ് മുന്‍സിപല്‍ നിയമങ്ങള്‍ സമഗ്രപരിഷ്‌കരണത്തിന്റെ അനിവാര്യത എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ അഡ്വ വി എന്‍ ഹരിദാസ്, അഡ്വ ടി കെ സുജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ രണ്ടിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വനവിഭവങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ എസ് എം വിജയാനന്ദ് വിഷയാവതരണം നടത്തും.

Seminar | ശാസ്ത്ര സാഹിത്യ പരിഷത്ത് അധികാര വികേന്ദ്രീകരണവും നവകേരള നിര്‍മിതിയും വിഷയത്തില്‍ സംസ്ഥാന സെമിനാര്‍ കണ്ണൂരില്‍

ഡിസംബര്‍ മൂന്നിന് ഭരണ പരിഷ്‌കരണത്തിന്റെ അനിവാര്യത അധികാര വികേന്ദ്രീകരണത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന സെമിനാറില്‍ ടി ഗംഗാധരന്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് വൈകുന്നേരം നടക്കുന്ന പൊതു സെഷനില്‍ അഡ്വ. കെ.കെ രത്‌നകുമാര്‍ മോഡറേറ്ററാകും. കോളയാട് പഞ്ചായതിലെ ഉരുള്‍ പൊട്ടന്‍ പഠന റിപോര്‍ട് അവതരണം ഡോ.കെ ഗീതാനന്ദന്‍ നടത്തും.

ഡിസംബര്‍ നാലിന് അധികാര വീകേന്ദ്രീകരണവും പ്രാദേശിക സാമ്പത്തിക വികസനവും പ്രാദേശിക ആസൂത്രണം ഉള്‍ചേര്‍ന്ന വികസനവും പ്രാദേശിക ഭരണ സംവിധാനവും പുതിയ വെല്ലുവിളികളും എന്നീ വിഷയങ്ങളില്‍ സമാന്തര സെഷനുകള്‍ നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ പരിഷത്ത് ഭാരവാഹികളായ ടി ഗംഗാധരന്‍, പി പി ബാബു, പി കെ സുധാകരന്‍, കെ കെ സുഗതന്‍, പി വി രത്‌നാകരന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Inauguration, Press meet, Kannur: Kadannappalli Ramachandran will inaugurate seminar.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia