Congress | കണ്ണൂരില്‍ ഗ്രൂപ് പോര് യൂത് കോണ്‍ഗ്രസിലേക്കും; താൽകാലിക അധ്യക്ഷനായ രാഹുല്‍ വെച്ചിയാട്ടിനെ വെട്ടിനിരത്താന്‍ നീക്കം
Jun 14, 2023, 11:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ യൂത് കോണ്‍ഗ്രസ് പുന:സംഘടനയില്‍ നിലവിലെ താൽകാലിക ജില്ലാ അധ്യക്ഷന്‍ രാഹുല്‍ വെച്ചിയാട്ടിനെ വെട്ടിനിരത്താന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഒത്താശയോടെ ഒരുവിഭാഗം നേതാക്കള്‍ കരുനീക്കുന്നു. കെ സുധാകര വിഭാഗക്കാരനും
യൂത് കോണ്‍ഗ്രസ് ആക്ടിങ് ജില്ലാ പ്രസിഡന്റുമായ രാഹുല്‍ വെച്ചിയോട്ട് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നായിരുന്നു ഡിസിസി നേതൃത്വത്തിന്റെ തീരുമാനം.
എന്നാല്‍ അവസാനവട്ട ചര്‍ചകള്‍ക്കിടയില്‍ അവസാനം നിമിഷം അപ്രതീക്ഷിതമായി വി ഡി സതീശന്റെ അടുത്ത അനുയായിയും ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസിലെ പ്രതിയും മട്ടന്നൂര്‍ ബ്ലോക് പ്രസിഡന്റുമായ ഫാര്‍സീന്‍ മജീദ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി രംഗ പ്രവേശം ചെയ്യുകയായിരുന്നു. ഇതിനായി വി ഡി സതീശന്റെ നിര്‍ദേശപ്രകാരം ജില്ലയിലെ തന്നെ ചില മുതിര്‍ന്ന ഗ്രൂപ് നേതാക്കള്‍ ഇടപെട്ട് കെ സുധാകരനെ സമ്മര്‍ദത്തിലാക്കിയെന്നാണ് കോണ്‍ഗ്രസിനുളളില്‍ നിന്നും ലഭിക്കുന്ന വിവരം.
കണ്ണൂര്‍ ജില്ലയിലെ യൂത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ എല്ലാ കാലത്തും കെ സുധാകര വിഭാഗത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. സുധാകര വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള ജില്ലയില്‍ നിലവിലെ ഗ്രൂപ് സാഹചര്യങ്ങള്‍ അനുസരിച്ച് ശക്തമായ മത്സരം കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണ് എ ഗ്രൂപ്. അതോടൊപ്പം തന്നെ കെ സി വേണുഗോപാല്‍ വിഭാഗവും സജ്ജീവമായി മത്സര രംഗത്തുണ്ട് നേരത്തെ ഐ ഗ്രൂപിന്റെ ഭാഗമായ രമേശ് ചെന്നിത്തല വിഭാഗവും ജില്ലയില്‍ കരുനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
യൂത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ സംബന്ധിച്ചുള്ള തീരുമാനത്തില്‍ കെ സുധാകര വിഭാഗത്തിന് അപ്രതീക്ഷിതമായുണ്ടായ തിരിച്ചടിയില്‍ കടുത്ത അമര്‍ഷത്തിലും പ്രതിഷേധത്തിലുമാണ് ഗ്രൂപിലെ പ്രബല വിഭാഗം. സംസ്ഥാന തലത്തില്‍ അബിന്‍ വര്‍ക്കി ഐ ഗ്രൂപ് സ്ഥാനാര്‍ഥികുമ്പോള്‍ രാഹുല്‍ മാങ്കൂട്ടമാണ് എ ഗ്രൂപ് സ്ഥാനാര്‍ഥി. എന്നാല്‍ സുധാകര വിഭാഗക്കാരനും സംസ്ഥാന ഉപാധ്യക്ഷനുമായ റിജില്‍ മാക്കുറ്റിയെ തഴഞ്ഞുവെന്നും പരാതിയുണ്ട്.
Keywords: Kannur, News, Kerala, Youth congress, Kannur: Group clash in Youth Congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

