Gold Seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും അരക്കോടിയുടെ സ്വര്‍ണം പിടികൂടി
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഗള്‍ഫില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും ബുധനാഴ്ച പുലര്‍ചെ അന്താരാഷ്ട്ര വിപണിയില്‍ അരക്കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസില്‍ നിന്നാണ് 932 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.
റെയ്ഡിന് കസ്റ്റംസ് അസിസ്റ്റന്റ് കമീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ശ്രീവിദ്യ സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പിടിയിലായ കാപ്പാട് സ്വദേശി സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിച്ചുവരികയാണെന്നും ഈയാളെ ചോദ്യം ചെയ്തുവരികയാണെന്നും കസ്റ്റംസ് അറിയിച്ചു.
Keywords: Kannur, News, Kerala, Gold, Seized, Airport, Kannur: Gold worth over half crore seized at airport.