Accident | ഏഴിലോട് ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം: ഗ്യാസ് ചോര്ചയില്ലെന്ന് പൊലീസ്
                                                 Dec 14, 2022, 06:31 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 പയ്യന്നൂര്‍: (www.kvartha.com) കണ്ണൂര്‍-കാസര്‍കോട് ദേശീയപാതയില്‍ പിലാത്തറയ്ക്കടുത്ത് ഏഴിലോട് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു.  ചൊവ്വാഴ്ച രാത്രി 8.45 മണിയോടെണ് സംഭവം. ഗ്യാസുമായി മംഗലാപുരം ഭാഗത്തു നിന്നും വന്ന ബുള്ളറ്റ് ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. ടാങ്കറില്‍ ഉണ്ടായിരുന്നവര്‍ക്ക് പരുക്കില്ലെന്നും ഗ്യാസ് ചോര്‍ച്ചയില്ലെന്നും പരിയാരം പൊലീസ് പറഞ്ഞു. 
 
  അഗ്നിശമന സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഏഴിലോട് ദേശീയപാത വികസന പ്രവൃത്തി നടക്കുന്നിടത്താണ് അപകടം. മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ടാങ്കര്‍. അപകടത്തിനു ശേഷം ദേശീയപാതയില്‍ വാഹന ഗതാഗതം മണിക്കൂറുകളോളം മുടങ്ങി. അപകടത്തെ തുടര്‍ന്ന് വാഹനഗതാഗതം പൊലിസ് വഴിതിരിച്ചുവിട്ടു.  
പ്രദേശത്ത് പൊലീസ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ പാര്‍കുന്ന വീടുകളില്‍ കഴിയുന്നവര്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കുമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഈറൂട്ടിലെ തളിപറമ്പ് ചുടലയില്‍ നേരത്തെ ടാങ്കര്‍ ലോറി പതിവായി അപകടത്തില്‍പ്പെടാറുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ണൂര്‍ ചാലയില്‍ ടാങ്കര്‍ ലോറിമറിഞ്ഞ് നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്.
  Keywords:  Payyannur, News, Kerala, Accident, Police, Kannur: Gas tanker lorry accident. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
