SWISS-TOWER 24/07/2023

Black Man | കണ്ണൂരില്‍ മലയോര മേഖലയില്‍ ഭീതിപരത്തുന്ന ബ്ലാക്മാനെ വളര്‍ത്തുനായ കടിച്ച് കടിച്ചു പരുക്കേല്‍പിച്ചതായി ചെറുപുഴയിലെ വീട്ടുകാര്‍

 


കണ്ണൂര്‍: (www.kvartha.com) ജില്ലയുടെ മലയോര പ്രദേശമായ ചെറുപുഴ പഞ്ചായതിനെ ഭീതിയിലാഴ്ത്തിയ ബ്ലാക് മാന് (Black Man) വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റതായി വീട്ടുകാര്‍. ചെറുപുഴ പഞ്ചായതിലെ ആറാം വാര്‍ഡില്‍പ്പെട്ട ഇടവരമ്പിലെ തെക്കെടത്ത് അഖില്‍ മനോജിന്റെ വീട്ടിലെത്തിയപ്പോഴാണ് ബ്ലാക്മാന് വളര്‍ത്തുനായയുടെ കടിയേറ്റതെന്ന് വീട്ടുകാര്‍ പറയുന്നത്. വെളളിയാഴ്ച അര്‍ധരാത്രി 12.30 മണിയോടെയാണ് സംഭവം. 
Aster mims 04/11/2022

വീട്ടുമുറ്റത്ത് നിന്നും വരാന്തയിലേക്ക് ചുമരില്‍ കോറിവരയ്ക്കാന്‍ കയറിയ ബ്ലാക്മാന് നേരെ രാത്രികാലങ്ങളില്‍ അഴിച്ചുവിട്ട വര്‍ളത്തുനായ്ക്കള്‍ കുരച്ചുകൊണ്ടു ചാടുകയായിരുന്നു. ഇതിനിടെയില്‍ നല്ല കടിയും ഇയാള്‍ക്കു കിട്ടി. ഇയാളുടെ നിലവിളി തങ്ങള്‍ കേട്ടുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. 
മനോജിന്റെ സഹോദരിയുടെ കുട്ടിക്ക് സുഖമില്ലാത്തതിനാല്‍ വീട്ടുകാര്‍ ഉറങ്ങിയിരുന്നില്ല. പുറത്തു ശബ്ദം കേട്ടയുടന്‍ വീട്ടുകാര്‍ ലൈറ്റിട്ടപ്പോള്‍ കറുത്ത രൂപം ഓടിമറയുന്നത് കാണുകയായിരുന്നു. 

ബഹളത്തിനിടെയില്‍ വീട്ടുമുറ്റത്തുണ്ടായ മണ്‍തിട്ട ഇടിഞ്ഞുവീഴുകയും ചെയ്തു. എന്നാല്‍ ബ്ലാക്മാന് നായയുടെ കടിയേറ്റ കാര്യം അറിയില്ലെന്നാണ് പൊലീസും പഞ്ചായത് അംഗവും പറയുന്നത്. ഈക്കാര്യം ആരും ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നും പഞ്ചായത് അംഗം പറഞ്ഞു. 

Black Man | കണ്ണൂരില്‍ മലയോര മേഖലയില്‍ ഭീതിപരത്തുന്ന ബ്ലാക്മാനെ വളര്‍ത്തുനായ കടിച്ച് കടിച്ചു പരുക്കേല്‍പിച്ചതായി ചെറുപുഴയിലെ വീട്ടുകാര്‍

കഴിഞ്ഞ രണ്ടു ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം ചെറുപുഴ മേഖലയില്‍ ബ്ളാക് മാന്‍ വീണ്ടും  സജീവമായിട്ടുണ്ട്. അതുകൊണ്ടു തന്നെ മോഷ്ടാക്കള്‍ക്കാവാം നായയുടെ കടിയേറ്റതെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ 16 ദിവസങ്ങളായി ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തി വിവരിക്കുന്ന ബ്ളാക് മാന്‍ രണ്ടുദിവസം നിശബ്ദനായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് ജാഗ്രതാസമിതി രൂപീകരിച്ചു രാത്രികാലങ്ങളില്‍ കാവല്‍ നില്‍ക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് തന്ത്രപരമായ പിന്‍മാറ്റമെന്ന് കരുതുന്നു.

Keywords: Kannur, News, Kerala, Black man, Kannur: Family of Cherupuzha said that Blackman attacked by pet dog. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia