EP Jayarajan | കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തത് രാഷ്ട്രീയ പകപോക്കലല്ല, തെളിവുകളോടെ ഒരു പരാതി ലഭിച്ചാല്‍ അതില്‍ നടപടി സ്വീകരിക്കേണ്ടിവരുമെന്നും ഇ പി ജയരാജന്
Jun 13, 2023, 13:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി സിപിഎം നേതാവ് ഇ പി ജയരാജന്. 10 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന ആരോപണത്തില്‍ കെ സുധാകരനെതിരെ കേസെടുത്ത ആഭ്യന്തര വകുപ്പിന്റെ നടപടി പൂര്‍ണമായും ന്യായീകരിച്ചാണ് ഇ പി ജയരാജന് രംഗത്തുവന്നത്.
കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവുനായയുടെ കടിയേറ്റു മരിച്ച നിഹാലിന്റെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോണ്സന് മാവുങ്കല്‍ തട്ടിപ്പില്‍ സുധാകരനെ പ്രതിചേര്‍ത്ത് കേസെടുത്തത് പരാതിയിലുള്ള വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അല്ലാതെ രാഷ്ട്രീയ പകപോക്കലല്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജന് പറഞ്ഞു.
രാഷ്ട്രീയ നേതാവല്ല, ആരായാലും തട്ടിപ്പിന് കൂട്ട് നില്‍ക്കരുത്. ഒരു പൊതുപ്രവര്‍ത്തകനും തെളിവുകളെ മറച്ചുവെയ്ക്കാനോ ഇത്തരം സംഭവങ്ങളില്‍ കൂടെ നില്‍ക്കാനോ പാടില്ല. ഗവര്‍മെന്റ് പാരാതിയില്‍ ശരിയായ നിലപാടാണ് സ്വീകരിച്ചത്. തെളിവുകളോടെ ഒരു പരാതി ലഭിച്ചാല്‍ അതില്‍ നടപടി സ്വീകരിക്കേണ്ടിവരും. അന്വേഷണം നീതിപൂര്‍വമായി നടക്കണം. കുറ്റം ചെയ്ത ഒരാളേയും സര്‍കാര്‍ സംരക്ഷിക്കില്ല. ജനങ്ങള്‍ക്ക് നീതി ഉറപ്പുനല്‍കുന്ന ഗവര്മെന്റാണിതെന്നും ഇ പി പറഞ്ഞു.
കെ വിദ്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എസഎഫ്ഐ നേതാക്കള്‍ തന്നെ നിലപാട് പറയും. കുറ്റം ചെയ്ത ഒരാളെയും സംരക്ഷിച്ച പാരമ്പര്യം എസ്എഫ്ഐയ്ക് ഇല്ല. ഗവര്‍മെന്റ് ഒരു കുറ്റവാളിയേയും സംരക്ഷിക്കില്ല. കേസില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്. ഒരോ കേസിലും പ്രതികളെ കണ്ടെത്താന്‍ പൊലീസാണ് നടപടി സ്വീകരിക്കുന്നതെന്നും ഇ പി ജയരാജന് പറഞ്ഞു.
Keywords: Kannur, News, Kerala, Police, Case, K Sudhakaran, EP Jayarajan, Politics, Kannur: EP Jayarajan about action taken against K Sudhakaran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

