Elephant Died | ക്ഷേത്രോത്സവങ്ങളിലെ തലയെടുപ്പായ ഓലയമ്പാടി മണികണ്ഠന്‍ ചെരിഞ്ഞു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ ക്ഷേത്രങ്ങളിലെയും ഉത്സവ പറമ്പുകളിലെയും എഴുന്നെള്ളത്തിലെ നിറഞ്ഞ സാന്നിധ്യമായ ഗജവീരന്‍ ഓലയമ്പാടി മണികണ്ഠന്‍ ഓര്‍മയായി. വെള്ളിയാഴ്ചയാണ് കണ്ണൂരിന്റെ ഗജവീരന്‍ ഓലയമ്പാടി മണികണ്ഠന്‍ ആനപ്രേമികളെ ദു:ഖത്തിലാഴ്ത്തി ചെരിഞ്ഞത്. തലയെടുപ്പും, ആകാരഭംഗിയും കൊണ്ട് ആനപ്രേമികളുടെ മനസ് കീഴടക്കിയ മണികണ്ഠനാണ് മലബാറിലെ ഒട്ടും മിക്ക ക്ഷേത്രങ്ങളിലും തിടമ്പേറ്റിയിരുന്നത്.

Aster_MIMS

തൃശ്ശൂര്‍ പൂരത്തിന് കണ്ണൂരിന്റെ കരുത്ത് കാണിച്ച ഗജവീരനായിരുന്നു. ഓലയമ്പാടിയിലെ ചോമ്പാളന്‍ അലിയുടെ മകന്‍ ഹാരിസാണ് ആനയുടെ ഉടമസ്ഥന്‍. അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ശാന്ത സ്വഭാവക്കാരനായ മണികണ്ഠന്‍ ഓലയമ്പാടി ഗ്രാമത്തിന്റേയും സ്പന്ദനമായിരുന്നു.

Elephant Died | ക്ഷേത്രോത്സവങ്ങളിലെ തലയെടുപ്പായ ഓലയമ്പാടി മണികണ്ഠന്‍ ചെരിഞ്ഞു

Keywords: Kannur, News, Kerala, Elephant, died, Treatment, Animals, Kannur: Elephant Olayambadi Manikandan dies.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia