Elephant Died | ക്ഷേത്രോത്സവങ്ങളിലെ തലയെടുപ്പായ ഓലയമ്പാടി മണികണ്ഠന് ചെരിഞ്ഞു
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ ക്ഷേത്രങ്ങളിലെയും ഉത്സവ പറമ്പുകളിലെയും എഴുന്നെള്ളത്തിലെ നിറഞ്ഞ സാന്നിധ്യമായ ഗജവീരന് ഓലയമ്പാടി മണികണ്ഠന് ഓര്‍മയായി. വെള്ളിയാഴ്ചയാണ് കണ്ണൂരിന്റെ ഗജവീരന് ഓലയമ്പാടി മണികണ്ഠന് ആനപ്രേമികളെ ദു:ഖത്തിലാഴ്ത്തി ചെരിഞ്ഞത്. തലയെടുപ്പും, ആകാരഭംഗിയും കൊണ്ട് ആനപ്രേമികളുടെ മനസ് കീഴടക്കിയ മണികണ്ഠനാണ് മലബാറിലെ ഒട്ടും മിക്ക ക്ഷേത്രങ്ങളിലും തിടമ്പേറ്റിയിരുന്നത്.
തൃശ്ശൂര്‍ പൂരത്തിന് കണ്ണൂരിന്റെ കരുത്ത് കാണിച്ച ഗജവീരനായിരുന്നു. ഓലയമ്പാടിയിലെ ചോമ്പാളന്‍ അലിയുടെ മകന് ഹാരിസാണ് ആനയുടെ ഉടമസ്ഥന്. അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ശാന്ത സ്വഭാവക്കാരനായ മണികണ്ഠന് ഓലയമ്പാടി ഗ്രാമത്തിന്റേയും സ്പന്ദനമായിരുന്നു.
Keywords: Kannur, News, Kerala, Elephant, died, Treatment, Animals, Kannur: Elephant Olayambadi Manikandan dies.

