ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോറോം കൂര്‍ക്കരിയിലെ പരേതനായ കാട്ടൂര്‍ ദാമോദരന്റെ ഭാര്യ തയ്യില്‍ തമ്പായിയെ(73)യാണ് വീടിന് സമീപത്തെ കിണറ്റില്‍മരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ധരാത്രി 12.30 മണിയോടെയാണ് സംഭവം.
ബുധനാഴ്ച (09.08.2023) രാത്രിയില്‍ ഭക്ഷണം കഴിച്ച ശേഷം മകന്റെ മകളുടെ കൂടെ ഉറങ്ങാന്‍ കിടന്ന ഇവരെ കാണാതാവുകയായിരുന്നു. തുടര്‍ന്നുളള അന്വേഷണത്തിലാണ് വീടിന് സമീപത്തെ വയലിലെ വെളളം നിറഞ്ഞുകിടന്നിരുന്ന കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കുറച്ചു നാളായി ചികിത്സയിലായിരുന്നു. വിവരമറിഞ്ഞെത്തിയത പൊലീസിന്റെ സാന്നിധ്യത്തില്‍ പയ്യന്നൂരിലെ അഗ്നിരക്ഷാ സേനാംഗങ്ങളാണ് മൃതദേഹമെടുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലെത്തിച്ചത്.
മക്കള്‍: സുനില്‍കുമാര്‍, സുരേഷ് മരുമക്കള്‍: ഷീജ, രേഷ്മ (കൂക്കാനം) സഹോദരങ്ങള്‍: രോഹിണി, കാര്‍ത്യായനി, മീനാക്ഷി, സരോജിനി, സച്ചിദാനന്ദന്‍.
Keywords: Kannur, News, Kerala, Woman, Found dead, Well, Kannur: Elderly woman found dead in well.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

