Missing | ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ കാണാതായ വയോധികനെ ഇനിയും കണ്ടെത്തിയില്ല; സങ്കടക്കടലില്‍ കുടുംബാംഗങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പുതിയതെരുവില്‍ ജോലിക്ക് പോയി മടങ്ങിവരവെ വയോധികനെ കാണാതായത്  കുടുംബത്തെ ദു:ഖത്തിലാഴ്ത്തുന്നു. കണ്ണൂര്‍-അരോളി-വാച്ചാക്കല്‍ നാദോരന്‍ വീട്ടില്‍ പുഴാതി തെരുസ്വദേശി കുന്നോന്‍ പത്മനാഭനെയാണ്(62) കഴിഞ്ഞ മെയ് 16ന് വൈകുന്നേരം ആറുമണിയോടെ കാണാതായത്. 
Aster mims 04/11/2022

പുതിയതെരു ജീവനക്കാരനായ പത്മനാഭന്‍ ജോലി കഴിഞ്ഞു വീട്ടിലേക്കുളള സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ മടങ്ങിവരവേയാണ് ഇദ്ദേഹത്തെ കാണാതായത്. ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പായി എന്തൊക്കെയാണ് സാധനങ്ങള്‍ വാങ്ങേണ്ടതെന്ന് വീട്ടില്‍ ഫോണ്‍ വിളിച്ചു ചോദിച്ചതായി ഭാര്യ പറയുന്നു. എന്നാല്‍ കെ എല്‍ 13-എ എം 5922 സ്‌കൂട്ടിയിലാണ് മടങ്ങിയത്. എന്നാല്‍ രാത്രിയായിട്ടും വീട്ടിലെത്താത്തിതിനെ തുടര്‍ന്നാണ് പത്മനാഭാനായാണ് ബന്ധുക്കള്‍ തിരച്ചില്‍ തുടങ്ങിയത്.

Missing | ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ കാണാതായ വയോധികനെ ഇനിയും കണ്ടെത്തിയില്ല; സങ്കടക്കടലില്‍ കുടുംബാംഗങ്ങള്‍

ഇദ്ദേഹം സഞ്ചരിച്ച സ്‌കൂടിയും കാണാതായിട്ടുണ്ട്. കുടുംബം വളപട്ടണം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കാണാതായ പത്മനാഭന്റെ  മൊബൈല്‍ ഫോണ്‍സ്വിച്ച് ഓഫാണ്. ഇതുപയോഗിച്ചതിന്റെ അവസാസ ടവര്‍ ലൊകേഷന്‍ പുതിയതെരു തന്നെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീട് സ്വിച് ഓഫാവുകയായിരുന്നു. 

പുതിയ തെരു പ്രദേശത്ത് സ്‌കൂടി കണ്ടെത്താനായി പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പുതിയതെരുവില്‍ ബേകറി ജീവനക്കാരനായ പത്മനാഭന്‍ ഗള്‍ഫില്‍ നിന്നും വന്നതിനു ശേഷം ഇവിടെ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും വിവാഹിതയായ ഒരു മകളുമുളള ഇദ്ദേഹത്തിന് നാടുവിടാന്‍ മാത്രം പ്രശ്നങ്ങളൊന്നുമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. 

മകളുടെ വിവാഹം വര്‍ഷങ്ങള്‍ക്കു മുന്‍പ് കഴിഞ്ഞതാണ്. ഇവര്‍ നീലേശ്വരത്ത് ഭര്‍ത്താവിനൊപ്പമാണ് താമസം. രണ്ടാമത്തെ കുഞ്ഞ് പിറന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ചയായി വീട്ടില്‍ തന്നെയുണ്ട്. പറയത്തക്ക സാമ്പത്തിക പ്രശ്നങ്ങളോ, കുടുംബപരമായ മാനസിക പ്രയാസങ്ങളോ ഇദ്ദേഹത്തിനില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. യാതൊരുദുശ്ശീലങ്ങളോയില്ലാത്ത വ്യക്തി കൂടിയായ ഇദ്ദേഹം ചിട്ടയാര്‍ന്ന ജീവിതമാണ് നയിച്ചുവരുന്നത്. 

ജോലി കഴിഞ്ഞാല്‍ കൃത്യസമയത്ത് വീട്ടിലെത്താറുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.  പോകാന്‍സാധ്യതയുളള സ്ഥലങ്ങളിലും ബന്ധുവീടുകളിലും കുടുംബാംഗങ്ങളും പൊലിസും തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിക്കാത്തതാണ് ഭാര്യയെയും മകളെയും ബന്ധുക്കളെയും ആശങ്കയിലാഴ്ത്തുന്നത്. കാണാതായതിനെ തുടര്‍ന്ന് ഒരിക്കല്‍പോലും ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണാക്കിയിട്ടില്ല. 

വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും പത്മനാഭനെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് ഒരു കുടുംബത്തിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഇദ്ദേഹത്തെ കുറിച്ചു എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ വളപട്ടണം പൊലീസ് സ്റ്റേഷനിലോ (04972778100) 98952955834, 9605994882 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Kannur, News, Kerala, Missing, Police, Kannur: Elderly man missing in Purthiya Theru.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia