Kannur Dussehra | 'നിറയട്ടെ നിറങ്ങള്‍ മറയട്ടെ മാലിന്യങ്ങള്‍': കണ്ണൂര്‍ ദസറ വിജയിപ്പിക്കാന്‍ സംഘാടകസമിതിയായി
                                                 Oct 5, 2023, 09:58 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കണ്ണൂര്‍: (KVARTHA) ഒക്ടോബര്‍ 15 മുതല്‍ ആരംഭിക്കുന്ന കണ്ണൂര്‍ ദസറയുടെ സംഘാടക സമിതി യോഗം കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ വച്ച് ദസറയുടെ ഒന്‍പത് ദിവസത്തെ പരിപാടികള്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ദിനകരന്‍ കൊമ്പിലാത്തിന് നല്‍കി പ്രകാശനം ചെയ്തു. 'നിറയട്ടെ നിറങ്ങള്‍ മറയട്ടെ മാലിന്യങ്ങള്‍' എന്ന ദസറയുടെ പ്രചരണ വാക്യത്തിന്റെ ലോഗോയും പി കെ പ്രേമരാജന് നല്‍കി മേയര്‍ പ്രകാശനം ചെയ്തു.  
 
 
  ഒമ്പത് ദിവസം വൈവിധ്യമാര്‍ന്ന കലാ സാസ്‌കാരിക പരിപാടികളാണ് അരങ്ങേറുക. ആല്‍മരം മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത നിശ, രചന നാരായണന്‍ കുട്ടിയുടെ നൃത്താവിഷ്‌കാരം, പെരുവനം കുട്ടന്‍ മാരാരുടെ പാണ്ടിമേളം, ആശാ ശരത് അവതരിപ്പിക്കുന്ന ആശാ നടനം, നസീര്‍ സംക്രാന്തിയുടെ മെഗാഷോ, കണ്ണൂര്‍ ശെരീഫ്, അജയ് ഗോപാല്‍ എന്നിവരുടെ ഗാനമേള, പ്രസീത ചാലക്കുടിയുടെ ഫോക് ബാന്‍ഡ്, യുംന അജിന്‍ നയിക്കുന്ന ഖവാലി-ഗസല്‍ എന്നിവ ഓരോ ദിവസങ്ങളിലായി നടക്കും. എം പി മാര്‍, എം എല്‍ എ മാര്‍, സിനിമാതാരങ്ങള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. 
  സംഘാടക സമിതി യോഗത്തില്‍ ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചു. ദസറയുടെ ഭാഗമായി സ്ഥാപനങ്ങളും പ്രധാന ജംഗ്ഷനുകളും ദീപാലങ്കാരം നടത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു.  
 
  മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ഡെപ്യൂടി മേയര്‍ കെ ശബീന ടീചര്‍, സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, അഡ്വ. പി ഇന്ദിര, ശാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എന്‍ ഉഷ, ദസറ കോ- ഓര്‍ഡിനേറ്റര്‍ കെ സി രാജന്‍ മാസ്റ്റര്‍,  പി പി ബൈജു, കെ വേലായുധന്‍, എന്‍ കെ രത്നേഷ് മറ്റ് സംഘടനാ പ്രതിനിധികളായ  ആര്‍ എം എ മുഹമ്മദ് കുഞ്ഞി, കെ വി സലീം, എ കെ റഫീഖ്, കെ പി അബ്ദുര്‍ റഹ് മാന്‍, ശശിധരന്‍ കെ പി തുടങ്ങിയവര്‍ സംസാരിച്ചു. 
  Keywords:  Kannur Dussehra, Organizing Committee, Mayor, Adv. T O Mohan, Kannur, News, Kerala, Kannur Dussehra: Organizing committee details.  
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                

