Drama | നിറഞ്ഞ സദസ്സോടെ 'ആയഞ്ചേരി വല്ല്യാശ്മാന്‍' വീണ്ടും അരങ്ങിലെത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) യുവകലാ സാഹിതി ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ടി പി സുകുമാരന്‍ മാഷിന്റെ 'ആയഞ്ചേരി വല്ല്യാശ്മാന്‍' നാടകം നിറഞ്ഞ സദസ്സിന് മുന്നില്‍ വീണ്ടും അരങ്ങിലെത്തി. ടി പവിത്രന്‍ മാടായിയാണ് നാടകം സംവിധാനം ചെയ്തത്. ഉദ്ഘാടനം പരിപാടി യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Aster mims 04/11/2022

ജില്ലാ പ്രസിഡന്റ് ജിതേഷ് കണ്ണപുരം അധ്യക്ഷത വഹിച്ചു. യുവകലാ സാഹിതി സംസ്ഥാന സെക്രടറി ഇ എം സതീശന്‍ മുഖ്യാതിഥിയായി. സിപിഐ ജില്ലാ സെക്രടറി സി പി സന്തോഷ് കുമാര്‍ നാടക പ്രവര്‍ത്തകരെ അനുമോദിച്ചു. വനിത കലാസാഹിതി സംസ്ഥാന സെക്രടറി ശാരദാ മോഹന്‍, ഗീത നസീര്‍, വി ആഇശ ടീചര്‍, ഒ കെ മുരളികൃഷ്ണന്‍, എ പ്രദീപന്‍, അഡ്വ പി അജയകുമാര്‍, വി കെ സുരേഷ് ബാബു, പ്രകാശന്‍ മാസ്റ്റര്‍, സോമന്‍ താമരക്കുളം എന്നിവര്‍ സംസാരിച്ചു. യുവകലാസാഹിതി ജില്ലാ സെക്രടറി ഷിജിത്ത് വായന്നൂര്‍ സ്വാഗതവും സി ഗിരീശന്‍ നന്ദിയും പറഞ്ഞു.

Drama | നിറഞ്ഞ സദസ്സോടെ 'ആയഞ്ചേരി വല്ല്യാശ്മാന്‍' വീണ്ടും അരങ്ങിലെത്തി

Keywords: Kannur, News, Kerala, Programme, Inauguration, Kannur: Drama 'Ayancheri Vallyashman' came to the stage again.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia