Dr. Joseph Benavan | തളിപ്പറമ്പ് സ്വദേശിയായ ഡോ. ജോസഫ് ബെനവന്‍ ഐഎംഎ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) കേരള സംസ്ഥാന ശാഖയുടെ 66-ാമത് സംസ്ഥാന സമ്മേളനം തിരുവല്ല വിജയാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. ഡോ. സുള്‍ഫി നൂഹു അധ്യക്ഷനായ സമ്മേളനത്തില്‍ തളിപ്പറമ്പയില്‍ നിന്നുള്ള ഡോ. ജോസഫ് ബെനവന്‍ പുതിയ സംസ്ഥാന പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു. 
Aster mims 04/11/2022

ഐഎംഎയുടെ മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ. എ മാര്‍ത്താണ്ഡ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. കേരള നിയമസഭാ സ്പീകര്‍ എ എന്‍ ശംസീര്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോര്‍ജ്, കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

Dr. Joseph Benavan | തളിപ്പറമ്പ് സ്വദേശിയായ ഡോ. ജോസഫ് ബെനവന്‍ ഐഎംഎ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു

 കൂടാതെ സഹോദര സംഘടനകളുടെ ഭാരവാഹികളായ ഡോ. നിര്‍മല്‍ ഭാസ്‌കര്‍ (കെജിഎംസിടിഎ), ഡോ. ഷിബി (കെജിഐഎംഒഎ), ഡോ. വഹാബ് (ക്യൂപിഎംപിഎ), ഡോ. കിരണ്‍ (കെപിഎംസിടിഎ), ഡോ. സുനില്‍ പി കെ. (കെജിഎംഒഎ) എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ചടങ്ങില്‍ ഐഎംഎ മാധ്യമ അവാര്‍ഡുകള്‍ (സോഷ്യല്‍ മീഡിയ, വിഷ്വല്‍-പ്രിന്റ് മീഡിയ) ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് ജേതാക്കള്‍ക്ക് സമ്മാനിച്ചു. തലശ്ശേരിയില്‍ നിന്നുള്ള ഡോ. ശശിധരന്‍ കെ സംസ്ഥാന സെക്രടറിയായും, ഡോ. റോയ് ആര്‍ ചന്ദ്രന്‍ (കോഴിക്കോട്) സംസ്ഥാന ട്രഷററായും, ഡോ. ഷാജി സി കെ (മുക്കം) നോര്‍ത് സോണ്‍ വൈസ് പ്രസിഡന്റായും, ഡോ. ജെയിന്‍ വി ചിമ്മന്‍ (തൃശ്ശൂര്‍) മിഡ് സോണ്‍ വൈസ് പ്രസിഡന്റായും, ഡോ. സി ആര്‍ രാധാകൃഷ്ണന്‍ (തിരുവല്ല) സൗത് സോണ്‍ വൈസ് പ്രസിഡന്റായും, ഡോ. രാജു കെ വി (കോഴിക്കോട്) നോര്‍ത് സോണ്‍ ജോയിന്റ് സെക്രടറിയായും, ഡോ. ജോസ് കുരുവിള കൊക്കാട് (പാല) മിഡ് സോണ്‍ ജോയിന്റ് സെക്രടറിയായും, ഡോ. ബിജു ബി നെല്‍സണ്‍ (കൊല്ലം) സൗത് സോണ്‍ ജോയിന്റ് സെക്രടറിയായും, ഡോ. ഉമ്മന്‍ വര്‍ഗീസ് (ചെങ്ങൂര്‍) ഹെഡ്ക്വാര്‍ടേഴ്സ് ജോയിന്റ് സെക്രടറിയായും ചുമതലയേറ്റു.

Keywords: News, Kerala, Kerala News, Taliparamba, Dr. Joseph Benavan, IMA, President, Kannur: Dr. Joseph Benavan took over as IMA State President.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script