Good Performance | ഇ-ഡിസ്ട്രിക്റ്റില്‍ തിളങ്ങി കണ്ണൂര്‍; തെറ്റുകളില്ലാതെ അപേക്ഷ സ്വീകരിച്ചതില്‍ മുന്‍പന്തിയില്‍
Oct 23, 2023, 11:56 IST
കണ്ണൂര്‍: (KVARTHA) വിവിധ സര്‍കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി പൊതുജനസേവന കേന്ദ്രങ്ങള്‍ വഴി (അക്ഷയ) ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയില്‍ മികച്ച പ്രകടനവുമായി കണ്ണൂര്‍ ജില്ല. സംസ്ഥാനത്ത് തെറ്റുകളില്ലാതെ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ സ്വീകരിച്ച ജില്ലയാണ് കണ്ണൂര്‍.
റവന്യൂ വകുപ്പില്‍ നിന്ന് പൊതുജങ്ങള്‍ക്കുള്ള 21ഓളം വിവിധ സര്‍ടിഫികറ്റുകള്‍ ഇ-ഡിസ്ട്രിക്റ്റ് പോര്‍'ല്‍ വഴിയാണ് നല്‍കുന്നത്. കേരള സ്റ്റേറ്റ് ഐ ടി മിഷന്റെ അവലോകന റിപോര്‍ട് പ്രകാരം സെപ്തംബറില്‍ വിവിധ കാരണങ്ങളാല്‍ മറ്റു ജില്ലകളില്‍ നിന്ന് 15 ശതമാനത്തോളം അപേക്ഷകള്‍ തിരിച്ചയച്ചപ്പോള്‍ കണ്ണൂരില്‍ 7.96 ശതമാനം മാത്രമേ അപൂര്‍ണമായതിനാല്‍ തിരിച്ചയച്ചുള്ളു എന്നാണ് കണക്ക്.
ഇ-ഡിസ്ട്രിക്ട് പദ്ധതിയുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥര്‍, അക്ഷയ സംരംഭകര്‍ എന്നിവരെ ഇള്‍പ്പെടുത്തി ജില്ലയിലെ മുഴുവന്‍ താലൂകിലും ശില്‍പ്പശാല നടത്തിയിരുന്നു. സര്‍ടിഫികറ്റുകള്‍ സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ റവന്യൂ ഉദ്യോഗസ്ഥരും മികച്ച രീതിയില്‍ ഇടപെട്ടു. പൊതുജനങ്ങളെ കാര്യങ്ങള്‍ ധരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം കൃത്യമായി അക്ഷയ കേന്ദ്രങ്ങള്‍ അപേക്ഷ സ്വീകരിച്ചതും ഈ നേട്ടത്തിന് കാരണമായി.
കേരള സ്റ്റേറ്റ് ഐ ടി മിഷന്‍, എന്‍ ഐ സി, റവന്യൂ വകുപ്പ് എന്നിവയുടെ മികച്ച ഏകോപനമാണ് ഇത്തരത്തില്‍ മികച്ച പ്രകടനം സംസ്ഥാന തലത്തില്‍ കാഴ്ചവെക്കാന്‍ കണ്ണൂര്‍ ജില്ലയെ പ്രാപ്തമാക്കിയതെന്ന് കേരള സ്റ്റേറ്റ് ഐ ടി മിഷന്‍ ജില്ലാ പ്രോജെക്ട് മാനേജര്‍ സി എം മിഥുന്‍ കൃഷ്ണ അറിയിച്ചു.
Kywords: News, Kannur, Kerala, Kannur District, Good Performance, E-District Project, Project, Online, Kannur district with good performance in e-district project.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.