Conference | സോമില്‍ ആന്‍ഡ് വുഡ് ഇന്‍സസ്ട്രീസ് ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മെയ് ഒന്നിന് പറശിനിക്കടവില്‍ നടക്കും
Apr 29, 2023, 19:13 IST
കണ്ണൂര്‍: (www.kvartha.com) ഓള്‍ കേരള സോമില്‍ ആന്‍ഡ് വുഡ് ഇന്‍ഡസ്ട്രീസ് ഓണോഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം മെയ് ഒന്നിന് പറശിനിക്കടവ് കടവത്ത് ക്രൂയിസില്‍ ക്കരുക്കിയ എ ഒ ജോസ്‌കുമാര്‍ നഗറില്‍ നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെയ് ഒന്നിന് രാവിലെ 10 മണിക്ക് ഡിഎഫ്ഒ കാര്‍തിക് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി കെ അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് കെ സി എന്‍ അഹ് മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തും.
ഭാരവാഹികളായ ആന്റണി പത്തനംതിട്ട, സി പ്രമോദ്, ചന്ദ്രന്‍ മണിയറ, പുരുഷോത്തം പട്ടേല്‍, ഡോ. ആല്‍ഫിന്‍ ജോസ്‌കമാര്‍ എന്നിവര്‍ സംസാരിക്കും. ജില്ലാ സെക്രടറി കെ സി ബശീര്‍ അനുശോചന പ്രമേയം അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളന, ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവയും നടക്കും.
സംസ്ഥാനത്തെ മരമില്‍ വ്യവസായം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ സര്‍കാര്‍ ഈവ്യവസായത്തെ സംരക്ഷിക്കാന്‍ തയ്യാറാകുന്നില്ല. ഏറ്റവും കൂടുതല്‍ നികുതി വരുമാനം സര്‍ക്കാരിന് നല്‍കുന്ന മരവ്യവസായത്തെ സംരക്ഷിക്കാന്‍ കറന്റ് അധികം അനുവദിക്കണം. എന്നാല്‍ ഇതിനു കെഎസ്ഇബി തയ്യാറാകുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സി കെ അബ്ദുര്‍ ജബാര്‍, കെ ദിലീപന്‍, പി പി ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur, News, Kerala, Press meet, Conference, Kannur: District Conference of All Kerala Sawmill and Wood Industries Owners Association will be held at Parassinikadavu on 1st May.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.