SWISS-TOWER 24/07/2023

District Collector | ക്വാറി ഉത്പന്നങ്ങളുടെ വിലയില്‍ 10 രൂപ കുറയ്ക്കണമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയിലെ ക്വാറി ഉത്പന്നങ്ങളുടെ വിലയില്‍ 2022 ഡിസംബര്‍ 31ന് ശേഷം ക്യുബിക് അടിക്ക് 14 രൂപ കൂട്ടിയതില്‍നിന്ന് 10 രൂപ കുറയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ക്വാറി-ക്രഷര്‍ ഉടമസ്ഥരുടെയും വിവിധ സംഘടനകളുടെയും സംയുക്ത യോഗത്തില്‍ നിര്‍ദേശിച്ചു. വില കൂട്ടിയതില്‍ നാല് രൂപ മാത്രം നിലനിര്‍ത്താനാണ് കലക്ടറുടെ നിര്‍ദേശം. നിര്‍മാണമേഖലയിലും റോഡ് വികസനത്തിലും തൊഴിലാളികള്‍ക്കും ഉള്‍പെടെ എല്ലാ മേഖലയിലും പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ക്വറി ഉത്പന്നങ്ങള്‍ ലഭ്യമാവാത്ത പ്രശ്നത്തെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കലക്ടര്‍ വ്യക്തമാക്കി. 
Aster mims 04/11/2022

ഇത്രയും വലിയ വിലവര്‍ധനവ് ന്യായീകരിക്കാന്‍ ആവാത്തതാണെന്ന് കലക്ടര്‍ പറഞ്ഞു. ദേശീയപാത വികസനം, സ്‌കൂളുകളുടെ അറ്റകുറ്റപണി, വീട് നിര്‍മാണം, ഗ്രാമീണ റോഡ് നിര്‍മാണം ഉള്‍പെടെയുള്ള പ്രവൃത്തികള്‍ മുന്നോട്ടുപോവണം. 2022 ഡിസംബര്‍ 31ന് ശേഷം മേഖലയിലുണ്ടായ വിവിധ വിഷയങ്ങള്‍ ജിയോളജി, ജിഎസ്ടി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ തീരുമാനം അറിയിച്ചത്.

District Collector | ക്വാറി ഉത്പന്നങ്ങളുടെ വിലയില്‍ 10 രൂപ കുറയ്ക്കണമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍

കലകട്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം കെ കെ ദിവാകരന്‍, ഡെപ്യൂട്ടി കലക്ടര്‍ ഡിഎം കെ വി ശ്രുതി, ടി എം അജയകുമാര്‍, സി വി രാജീവന്‍ (ജിഎസ്ടി), പി പി ശ്രീധരന്‍ (മൈനിംഗ് ആന്‍ഡ് ജിയോളജി), സി വിനോദ് കുമാര്‍ (തൊഴില്‍ വകുപ്പ്), ജില്ലാ ക്രഷര്‍ ഓണേഴ്സ് അസോസിയേഷന്‍ നേതാക്കളായ യു സയ്യിദ്, എം. രാജീവന്‍, സണ്ണി സിറിയക്, സംഘടനാ നേതാക്കളായ സരിന്‍ ശശി, മുഹമ്മദ് അഫ്സല്‍ (ഡിവൈഎഫ്ഐ), തേജസ് (യൂത് കോണ്‍ഗ്രസ്), സത്യന്‍ കൊമ്മേരി (ബിജെപി), കെ പി രാജന്‍ (സിഐടിയു), പി ലിജീഷ് (യുവമോര്‍ച), കരാറുകാറുടെ സംഘടനകളായ പിബിസിഎ, ജിസിഎ, കെജിസിഎ, സിമാക്, സംയുക്ത ലോറി തൊഴിലാളി എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, District Collector, Quarry, Reduce, Rupee, Price, Kannur District Collector wants to reduce the price of quarry products by 10 rupees.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia