Family Meet | കീഴാറ്റൂരില്‍ സിപിഐ ബദല്‍ കുടുംബസംഗമം 18ന് നടക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) തളിപ്പറമ്പില്‍ സിപിഐ തളിപ്പറമ്പ് ലോകല്‍ കുടുംബസംഗമം ഒക്ടോബര്‍ 18ന് നടക്കും. കഴിഞ്ഞ 10ന് കീഴാറ്റൂരില്‍ സിപിഐ പ്രവര്‍ത്തകരെ ഒഴിവാക്കാന്‍ സിപിഎം ആസൂത്രിതമായി നടത്തിയ കുടുംബസംഗമത്തിന് ബദല്‍ എന്ന നിലയിലാണ് സിപിഐ തനിച്ച് തളിപ്പറമ്പ് ലോകലിന് കീഴില്‍ കുടുംബസംഗമം നടത്തുന്നത്.
Aster mims 04/11/2022

വൈകുന്നേരം അഞ്ചു മണിക്ക് മാന്തംകുണ്ട് ചെഗുവേര കലാസമിതിക്ക് സമീപം നടക്കുന്ന കുടുംബസംഗമം സിപിഐ സംസ്ഥാന എക്സിക്യുടീവ് അംഗം സി പി മുരളി ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗണ്‍സില്‍ അംഗം സി പി ഷൈജന്‍, തളിപ്പറമ്പ് മണ്ഡലം സെക്രടറി പി കെ മുജീബ് റഹ് മാന്‍, ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, സി ലക്ഷ്മണന്‍, പി വി ബാബു എന്നിവര്‍ പ്രസംഗിക്കും. ലോകല്‍ സെക്രടറി എം രഘുനാഥന്‍ സ്വാഗതം പറയും.

Family Meet | കീഴാറ്റൂരില്‍ സിപിഐ ബദല്‍ കുടുംബസംഗമം 18ന് നടക്കും

Keywords: Kannur, News, Kerala, CPI, Party, Politics, CPM, Family Meet, Kannur: CPI Alternative Family Meet will be held at Keezhatur on 18.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia