Kannur Corporation | കണ്ണൂര്‍ കോര്‍പറേഷന്‍ കരട് മാസ്റ്റര്‍ പ്ലാന്‍ പരാതികളിന്‍മേല്‍ ഹിയറിംഗ് നടത്തി

 


കണ്ണൂര്‍: (www.kvartha.com) കോര്‍പറേഷന് വേണ്ടി ജില്ലാ ടൗണ്‍ പ്ലാനര്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ച കരട് മാസ്റ്റര്‍ പ്ലാനിന്‍മേല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസില്‍ ഹിയറിംഗ് നടന്നു. ഏപ്രില്‍ ഒമ്പത് വരെയായി വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നുമായി ആകെ ലഭിച്ച 21 പരാതികളിന്‍മേലാണ് കോര്‍പറേഷന്‍ ഓഫീസില്‍ പ്രത്യേക കമിറ്റി മുമ്പാകെ ഹിയറിംഗ് നടത്തിയത്. പരാതി നല്‍കിയ രണ്ട് പേരൊഴികെ ബാക്കിയുള്ളവര്‍ ഹിയറിംഗില്‍ പങ്കെടുത്തു.

ഹിയറിംഗിന് മേയര്‍ അഡ്വ. ടി ഒ മോഹനന്‍, സ്‌പെഷ്യല്‍ കമിറ്റി അംഗങ്ങളും സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍മാരുമായ പി കെ രാഗേഷ്, സിയാദ് തങ്ങള്‍, അഡ്വ. പി ഇന്ദിര, എം പി രാജേഷ്, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എന്‍ സുകന്യ, വി കെ ഷൈജു, കോര്‍പറേഷന്‍ സെക്രടറി വിനു സി കുഞ്ഞപ്പന്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ പി രവികുമാര്‍, ഡെപ്യൂടി ടൗണ്‍ പ്ലാനര്‍ ടി സി സൂരജ്,  രഞ്ജിത്ത് കെ വി, സി സമീര്‍, വെള്ളോറ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Kannur Corporation | കണ്ണൂര്‍ കോര്‍പറേഷന്‍ കരട് മാസ്റ്റര്‍ പ്ലാന്‍ പരാതികളിന്‍മേല്‍ ഹിയറിംഗ് നടത്തി

ഈ മാസം 28 വരെ സെക്രടറിക്ക് പരാതി സമര്‍പിക്കാന്‍ സമയമുണ്ട്. ചൊവ്വാഴ്ച വരെ ആകെ 130 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇവയുടെ ഹിയറിങ് തുടര്‍ന്ന് നടത്തും.

Keywords: Kannur, News, Kerala, Kannur Corporation, draft master plan, complaints, Kannur Corporation held a hearing on the draft master plan complaints.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia