Molestation Case | പീഡന കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറെ കോടതിയില്‍ ഹാജരാക്കും

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സഹകരണ സൊസെറ്റി ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയായ കണ്ണൂര്‍ കോര്‍പറേഷന്‍ കിഴുന്ന വാര്‍ഡ് കൗണ്‍സിലര്‍ പി വി കൃഷ്ണകുമാറിനെ ബുധനാഴ്ച തലശേരി കോടതിയില്‍ ഹാജരാക്കും. ചെന്നെയില്‍ ഒളിവില്‍ കഴിയവെയാണ് ഇയാള്‍ പിടിയിലായത്. കോണ്‍ഗ്രസ് നേതാവ് കൂടിയായ കൃഷ്ണകുമാര്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു.

കഴിഞ്ഞ ജൂലായ് 15ന് യുവതിയുടെ പരാതിയില്‍ എടക്കാട് പൊലീസാണ് കേസെടുത്തത്. ജൂലൈ 13 ന് എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സഹകരണ സംഘം സൊസൈറ്റിയില്‍ വച്ച് കൃഷ്ണകുമാര്‍ ഭര്‍തൃമതിയായ യുവതിയെ ഓഫീസ് മുറിയില്‍ വച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി. സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെ പുറകില്‍ നിന്നും കയറി പിടിക്കുകയും ലൈംഗിക ഉദ്ദ്യേശത്താല്‍ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.

Molestation Case | പീഡന കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറെ കോടതിയില്‍ ഹാജരാക്കും

യുവതി വിവരം ഭര്‍ത്താവിനെയും വീട്ടുകാരെയും അറിയിക്കുകയും എടക്കാട് പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിരുന്നുവെങ്കിലും തള്ളി കളയുകയായിരുന്നു.

കണ്ണൂര്‍ കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റ് കൂടിയായ കൃഷ്ണകുമാറിനെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഡിസിസി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജ് പുറത്താക്കിയിരുന്നു. കൃഷ്ണകുമാര്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ നിരവധി പ്രതിഷേധ സമരങ്ങള്‍ നടത്തിവരികയാണ്.


Keywords:  Kannur, News, Kerala, Court, Arrest, Arrested, Complaint, Kannur Corporation Councilor arrested in molestation case will be produced in court.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia