Trial Run | കണ്ണൂര്‍ കോര്‍പറേഷന്‍ മള്‍ടി ലെവല്‍ കാര്‍ പാര്‍കിംഗ് കേന്ദ്രം ട്രയല്‍ റണ്‍ നടത്തി

 


കണ്ണൂര്‍: (www.kvartha.com) കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പെടുത്തി സ്റ്റേഡിയം കോര്‍ണറിലും പീതാബര പാര്‍കിലും നിര്‍മിക്കുന്ന രണ്ട് മള്‍ടി ലെവല്‍ കാര്‍ പാര്‍കിംഗ് കേന്ദ്രങ്ങളില്‍ ഒന്നായ സ്റ്റേഡിയം കോര്‍ണറിലുള്ള കാര്‍ പാര്‍കിംഗ് കേന്ദ്രത്തിന്റെ ട്രയല്‍ റണ്‍ നടത്തി. മേയറുടെയും ഡെപ്യൂടി മേയറുടെയും സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍മാരുടെയും കൗണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ട്രയല്‍ റണ്‍ നടത്തിയത്.

സ്റ്റേഡിയം കോര്‍ണര്‍, പീതാബര പാര്‍ക് എന്നിവിടങ്ങളിലാണ് 11.27 കോടി ചെലവില്‍ രണ്ട് പാര്‍കിംഗ് കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. രണ്ട് പാര്‍കിംഗ് കേന്ദ്രങ്ങളിലുമായി 155 വാഹനങ്ങള്‍ക്ക് പാര്‍ക് ചെയ്യുവാനുള്ള സൗകര്യമുണ്ടാകും. അമൃത് പദ്ധതിയില്‍ ഉള്‍പെടുത്തി രണ്ട് വര്‍ഷം മുമ്പാണ് ഇതിന്റെ പ്രവൃത്തി ആരംഭിച്ചത്.

Trial Run | കണ്ണൂര്‍ കോര്‍പറേഷന്‍ മള്‍ടി ലെവല്‍ കാര്‍ പാര്‍കിംഗ് കേന്ദ്രം ട്രയല്‍ റണ്‍ നടത്തി

ട്രയല്‍ റണ്‍ വീക്ഷിക്കുന്നതിനായി മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ഡെപ്യൂടി മേയര്‍ കെ ശബീന ടീചര്‍, സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍മാരായ പി ശമീമ ടീചര്‍, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, ശ്രീജ ആരംഭന്‍, കെ പി അബ്ദുര്‍ റസാഖ്, കെ പി അനിത, പി വി ജയസൂര്യന്‍, കെ സീത, മിനി അനില്‍കുമാര്‍, ശ്രീലത വി കെ, കോര്‍പറേഷന്‍ സെക്രടറി വിനു സി കുഞ്ഞപ്പന്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ മണികണ്ഠകുമാര്‍, എക്‌സിക്യുടീവ് എന്‍ജിനീയര്‍ പി പി വല്‍സന്‍, മള്‍ടി ലെവല്‍ കാര്‍ പാര്‍കിംഗ് കേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തി നടത്തുന്ന അഡിസോഫ്റ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബിസിനസ് ഹെഡ് പരാഗ് മല്‍ക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Car, Kannur Corporation, Parking center, Kannur Corporation conducted trial run of multi-level car parking center.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia