Career Guidance | കണ്ണൂര്‍ കോര്‍പറേഷന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് 'എഡ്യു വിഷന്‍ 2023' മെയ് 24ന് നടക്കും

 


കണ്ണൂര്‍: (www.kvartha.com) എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തെ കോഴ്സുകള്‍ പരിചയപ്പെടുത്തുന്നതിനും, ക്ലാസുകള്‍ നല്‍കുന്നതിനും കണ്ണൂര്‍ കോര്‍പറേഷന്‍ ഉന്നതവിദ്യാഭ്യാസ ശില്‍പശാല നടത്തും. ഏത് മേഖലയിലെ കോഴ്സ് തിരഞ്ഞെടുക്കണം, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതൊക്കെ എന്നൊക്കെ നിരവധി സംശയങ്ങള്‍ വിദ്യാര്‍ഥികളില്‍ നിലനില്‍ക്കുന്നുണ്ട്. ഈ അവസരത്തില്‍ കണ്ണൂര്‍ മുനിസിപല്‍ കോര്‍പറേഷന്‍ അഭയഹസ്തം ട്രസ്റ്റിന്റെ  സഹകരണത്തോടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉപരിപഠനം സുഗമമാക്കാന്‍ 'എഡ്യു വിഷന്‍ 2023'എന്ന പേരിലാണ് മെയ് 24 രാവിലെ 10 മണിക്ക് ജവഹര്‍ ലൈബ്രറി ഹാളില്‍ ഒരു കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിവിധ കോഴ്സുകളുടെ സാധ്യതകള്‍ സംബന്ധിച്ചും കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിലെ സങ്കീര്‍ണ്ണതകളും ആശങ്കകളും അതിജീവിക്കാന്‍ ഉതകുന്ന നിലയിലും പ്രശസ്ത കരിയര്‍ വിദഗ്ദനും അകാഡിക് പണ്ഡിതനുമായ ഡോ. ടി പി സേതുമാധവന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംശയങ്ങള്‍ ദുരീകരിക്കുന്നതിനും മികച്ച കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിനുമുള്ള കരിയര്‍ ഗൈഡന്‍സ് ശില്‍പശാലയാണ് സംഘടിപ്പിക്കുന്നത്. 

Career Guidance | കണ്ണൂര്‍ കോര്‍പറേഷന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് 'എഡ്യു വിഷന്‍ 2023' മെയ് 24ന് നടക്കും

പരിപാടിയുടെ ഉദ്ഘാടനം മേയര്‍ അഡ്വ. ടി ഒ മോഹനന്‍ നിര്‍വഹിക്കും. ഡെപ്യട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിക്കും. റിസല്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും പുതിയ കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ ശില്‍പശാലയില്‍ പങ്കെടുക്കാമെന്ന് മേയര്‍ ടി.ഒ മോഹനന്‍ പറഞ്ഞു.

Keywords: Kannur, News, Kerala, Kannur Corporation, Career Guidance Class, Edu Vision 2023, Kannur Corporation Career Guidance Class 'Edu Vision 2023' will be held on 24th May.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia