Election | പള്ളിക്കുന്ന് ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പില്‍ വിജയം സ്വന്തമാക്കിയത് കോണ്‍ഗ്രസ് വിമത വിഭാഗം

 


കണ്ണൂര്‍: (www.kvartha.com) പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമത വിഭാഗത്തിനോട് ഡിസിസി ഔദ്യോഗിക പക്ഷം തോറ്റു. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി കെ രാഗേഷിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് വിജയിച്ചത്. അധികാരം ദുര്‍വിനിയോഗം നടത്തി ഉദ്യോഗസ്ഥരെയും പൊലീസിന്റെയും സഹായത്തോടെ വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്ന ആരോപണവുമായി ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് രംഗത്തുവന്നു.  

തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് യഥാര്‍ഥ അംഗങ്ങള്‍ക്ക് വോടവകാശം നല്‍കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് യുഡിഎഫ് പള്ളിക്കുന്ന് മേഖലാ കമിറ്റിയും ആവശ്യപ്പെട്ടു. ബന്ധുക്കള്‍ക്കും പാര്‍ശ്വവര്‍ഥികള്‍ക്കുമായി ബാങ്കിലെ അംഗത്വം പരിമിതപ്പെടുത്തി 5,350 അംഗങ്ങളുടെ വോടവകാശം ഏകപക്ഷീയമായി റദ്ദ് ചെയ്താണ് പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നടത്തിയത്. ഇതിനെതിരെ യുഡിഫ് കമിറ്റി നല്‍കിയ കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്. 

Election | പള്ളിക്കുന്ന് ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പില്‍ വിജയം സ്വന്തമാക്കിയത് കോണ്‍ഗ്രസ് വിമത വിഭാഗം

ബാങ്ക് നല്‍കിയ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട് ചെയ്യുന്നതിന് പൊലീസും, സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും, കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു. നേരത്തെ ഒന്‍പത് വിമത സ്ഥാനാര്‍ഥികളെ മത്സരിപിച്ചതിന് പി കെ രാഗേഷിനെ പുറത്താക്കുമെന്ന് ഡിസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Keywords: Kannur, News, Kerala, Police, Matin George, Congress, DCC, Election, Kannur: Congress rebel wing wins Pallikunnu bank board election.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia