SWISS-TOWER 24/07/2023

Police Booked | കണ്ണൂരില്‍ വീണ്ടും ലഹരിസംഘത്തിന്റെ അക്രമം; യുവാവിന് ക്രൂരമര്‍ദനമേറ്റതായി പരാതി; പരുക്കേറ്റയാള്‍ക്കെതിരെയും കേസെടുത്ത് പൊലീസ്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) വഴിയിലിരുന്നുളള മദ്യഉപയോഗം ചോദ്യം ചെയ്തതിന് യുവാവിന്  അതിക്രൂരമായി മര്‍ദനമേറ്റതായി പരാതി. കണ്ണൂര്‍ നഗരത്തിനടുത്തുള്ള പന്നേന്‍പാറ സ്വദേശി അല്‍ത്വാഫിന്റെ പരാതിയില്‍ സിപിഎം മുന്‍ബ്രാഞ്ച് സെക്രടറിയുടെ മകന്‍ ഉള്‍പെടെ നാലുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവത്തില്‍ അല്‍ത്വാഫ് പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നു പരാതിയുണ്ട്. തുടര്‍ന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് പൊലിസ് കേസെടുക്കുകയായിരുന്നു. 
Aster mims 04/11/2022

കേസെടുക്കാതിരിക്കാന്‍ ഭരണകക്ഷി പാര്‍ടിയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് സൂചന. അക്രമം നടത്തിയ പ്രണോഷ്, റിഷിത്ത്, അശ്വന്ത് , അശ്വിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. റോഡില്‍ വച്ച് അല്‍ത്വാഫ് തങ്ങളെ അക്രമിച്ചുവെന്ന എതിര്‍ കേസ് ഇവര്‍ നല്‍കിയതിനാല്‍ വധശ്രമത്തിന് അല്‍ത്വാഫിനെതിരെയും കേസെടുത്തിട്ടുണ്ട്. 

Police Booked | കണ്ണൂരില്‍ വീണ്ടും ലഹരിസംഘത്തിന്റെ അക്രമം; യുവാവിന് ക്രൂരമര്‍ദനമേറ്റതായി പരാതി; പരുക്കേറ്റയാള്‍ക്കെതിരെയും കേസെടുത്ത് പൊലീസ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞത്വാഫ് ബൈക്കില്‍ വീട്ടിലേക്ക് പോകവേ ഇടവഴിയിലിരുന്ന്് പരസ്യമായി മദ്യപിക്കുന്ന സംഘത്തെ കണ്ടു തടഞ്ഞതിനാല്‍ കൂട്ടം ചേര്‍ന്നു മദ്യലഹരിയില്‍ അക്രമിച്ചു പരുക്കേല്‍പ്പിച്ചുവെന്നാണ് അല്‍ത്വാഫിന്റെ പരാതി. സാരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഭരണസ്വാധീനം കേസില്‍ ഉളളതിനാല്‍ കേസെടുക്കാതെ നീട്ടിക്കൊണ്ടു പോയെന്നാണ് പരാതി. 

അതേസമയം കഴിഞ്ഞ മാസമാണ് തലശേരി സഹകരണ ആശുപത്രിക്ക് മുന്‍വശം വെച്ചു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. സിപിഎം അനുഭാവിയായ പാറായി ബാബുവടക്കം ആറുപേര്‍ ഈകേസില്‍ റിമാന്‍ഡിലാണ്. മയക്കുമരുന്ന് ലഹരി മാഫിയക്കെതിരെ സിപിഎമിന്റെ നേതൃത്വത്തില്‍ ആയിരത്തി നാനൂറ് കേന്ദ്രങ്ങളില്‍ ലഹരിവിരുദ്ധ സദസ് നടത്തിയിരുന്നു. എന്നാല്‍ മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം ഒരിഞ്ചോളം കുറവു വന്നിട്ടില്ലെന്നാണ് കണ്ണൂരില്‍ നടന്ന സംഭവം തെളിയിക്കുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് വ്യക്തിപരമായ വൈരാഗ്യവും തര്‍ക്കവുമാണ് അക്രമത്തിന് കാരണമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.

Keywords:  Kannur, News, Kerala, attack, Complaint, Police, case, Kannur; Complaint that man attacked by drug gang.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia