SWISS-TOWER 24/07/2023

ഉപദേശം സ്വീകരിക്കുന്നു. നേരിട്ടു വന്നാല്‍ താങ്കളെ എന്റെ ചുമതല ഏല്‍പിക്കാം. നമ്പര്‍ തന്നാല്‍ എസ് പിക്കും നല്‍കാം, ആ സ്ഥാനവും താങ്കള്‍ക്ക് തരാന്‍ പറ്റിയാലോ; കിങിലെ മമ്മൂട്ടിയെപ്പോലെ മാസ് മറുപടിയുമായി കണ്ണൂര്‍ കലക്ടര്‍: ഫെയ്‌സ്ബുക്ക് പേജില്‍ ഹിറ്റോട് ഹിറ്റ്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 24.06.2020) കണ്ണൂര്‍ നഗരത്തിലെ അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വിമര്‍ശിച്ച വ്യക്തിക്ക് മാസ് മറുപടിയുമായി കലക്ടര്‍ ടി വി സുഭാഷ്. കലക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലുള്ള ചോദ്യം ചോദിച്ച ചോദ്യകര്‍ത്താവിന് കലക്ടര്‍ കൊടുത്ത മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കിങ്ങിലെ മമ്മൂട്ടി അവതരിച്ച ജോസഫ് മാത്യു ഐ എ എസിനെ പോലെയാണ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് തന്നോട് ചോദിച്ച ചോദ്യത്തിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കിയത്.

കൊറോണയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് കലക്ടര്‍ വിശദമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ താഴെയായി ഒരാള്‍ ചോദിച്ച ചോദ്യം ഇങ്ങനെയായിരുന്നു, 'കൊറോണ എന്ന മഹാമാരി ലോകത്തില്‍ നിന്നു പോവുകയില്ല, ചുരുങ്ങിയത് ഒരു വര്‍ഷം എങ്കിലും എടുക്കും. അതുകൊണ്ട് കണ്ണൂരില്‍ ഇപ്പോള്‍ ഉള്ള ഒരു നിയന്ത്രണമൊന്നും വേണ്ടാ. എല്ലാം പഴയതുപോലെ ആക്കുക. ഐപിഎസും ഐഎഎസും കളി നിര്‍ത്തുകയെന്നതായിരുന്നു കമന്റ്.

ഉപദേശം സ്വീകരിക്കുന്നു. നേരിട്ടു വന്നാല്‍ താങ്കളെ എന്റെ ചുമതല ഏല്‍പിക്കാം. നമ്പര്‍ തന്നാല്‍ എസ് പിക്കും നല്‍കാം, ആ സ്ഥാനവും താങ്കള്‍ക്ക് തരാന്‍ പറ്റിയാലോ; കിങിലെ മമ്മൂട്ടിയെപ്പോലെ മാസ് മറുപടിയുമായി കണ്ണൂര്‍ കലക്ടര്‍: ഫെയ്‌സ്ബുക്ക് പേജില്‍ ഹിറ്റോട് ഹിറ്റ്

എന്നാല്‍ ഇതിനു കലക്ടര്‍ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു താങ്കളുടെ ''ഉപദേശം സ്വീകരിക്കുന്നു. നേരിട്ടു വന്നാല്‍ താങ്കളെ എന്റെ ചുമതല ഏല്‍പിക്കാം. നമ്പര്‍ തന്നാല്‍ എസ് പിക്കും നല്‍കാം. ആ സ്ഥാനവും താങ്കള്‍ക്ക് തരാന്‍ പറ്റിയാലോ.' കലക്ടറുടെ മാസ് മറുപടിയില്‍ അന്ധാളിച്ചു പോയിരിക്കുകയാണ് ചോദ്യ കര്‍ത്താവ്.

ഇടതു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ മുതല്‍ സംഗീതത്തില്‍ വരെ കൈവെച്ചയാളാണ് കണ്ണൂര്‍ കലക്ടര്‍. നേരത്തെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുമായി കലക്ടര്‍ക്ക് അഭിപ്രായ ഭിന്നതയുള്ളതായി വാര്‍ത്തയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് ഇതു പരിഹരിച്ചത്.

Keywords:  Kannur, News, Kerala, Facebook, District Collector, Facebook, Kannur collector's reply to the questioner on the Facebook 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia