Censorship | ജില്ലാ പഞ്ചായത് തിരഞ്ഞെടുപ്പ്; മാധ്യമങ്ങളെ വിലക്കിയതില്‍ കണ്ണൂര്‍ കലക്ടര്‍ക്കെതിരെ പ്രതിഷേധം


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തിരഞ്ഞെടുപ്പിന് 2 മണിക്കൂറുകള്‍ക്ക് മുന്‍പേ വിലക്ക്.
● ഗേറ്റടച്ച് മാധ്യമപ്രവര്‍ത്തകരെ പുറത്ത് നിര്‍ത്തി.
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോടെടുപ്പ് ചിത്രീകരിക്കുന്നതിലും റിപോര്‍ട് ചെയ്യുന്നതിലും മാധ്യമപ്രവര്‍ത്തകരെ വിലക്കിയ നടപടിയില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനെതിരെ പ്രതിഷേധം. വ്യാഴാഴ്ച രാവിലെ 11-ന് നടന്ന തിരഞ്ഞെടുപ്പിന് രണ്ട് മണിക്കൂറുകള്‍ക്ക് മുന്‍പേ പൊലീസ് ഗേറ്റടച്ച് മാധ്യമപ്രവര്‍ത്തകരെ പുറത്ത് നിര്‍ത്തുകയായിരുന്നു.

മുഖ്യ വരുണാധികാരിയായ കലക്ടര്‍ അരുണ്‍ കെ വിജയന്റെ പ്രത്യേക രേഖാമൂലമുള്ള നിര്‍ദേശപ്രകാരമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പെടുത്തിയത്. ഇതുകാരണം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ റിപോര്‍ട് ചെയ്യാന്‍ ദൃശ്യമാധ്യമങ്ങള്‍ ഉള്‍പെടെയുള്ളവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ വോടെടുപ്പിന് ശേഷം ഫല പ്രഖ്യാപനത്തില്‍ മാധ്യമപ്രവര്‍ത്തകരെ അകത്ത് കയറാന്‍ അനുവദിച്ചു. ഇതോടെയാണ് ജില്ലാ പഞ്ചായത് തിരഞ്ഞെടുപ്പ് നടപടികള്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞത്.
നേരത്തെ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി വന്ന് അധിക്ഷേപിക്കുമ്പോള്‍ കലക്ടര്‍ മൗനം പാലിച്ചത് വന്‍ വിവാദമായിരുന്നു. ഇതിനുശേഷം തനിക്ക് തെറ്റു പോയിപ്പോയെന്ന് നവീന്‍ ബാബു തന്റെ ചേംബറില്‍ വന്ന് പറഞ്ഞുവെന്ന കലക്ടറുടെ മൊഴിയും രാഷ്ട്രീയവിവാദങ്ങള്‍ക്ക് കാരണമായി.
#Kannur #mediafreedom #censorship #election #protest #Kerala #ArunVijayan