CK Padmanabhan | കെ ജി മാരാര്‍ ബിജെപിക്ക് ആദര്‍ശത്തിന്റെ അടിത്തറ നല്‍കിയ നേതാവാണെന്ന് സി കെ പത്മനാഭന്‍
Apr 25, 2023, 18:02 IST
കണ്ണൂര്‍: (www.kvartha.com) ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെ മരണമടഞ്ഞ കെ ജി മാരാര്‍ അനുസ്മരണം ബിജെപിയുടെ നേതൃത്വത്തില്‍ ആചരിച്ചു. പയ്യാമ്പലം സ്മൃതി മന്ദിരത്തില്‍ പുഷ്പാര്‍ചനയും അനുസ്മരണയോഗം ബിജെപി ജില്ലാ ഓഫീസിലും നടന്നു. പയ്യാമ്പലം നടന്ന പുഷ്പാര്‍ചനയില്‍ ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭന്‍, ആര്‍എസ്എസ് പ്രാന്ത സംഘ ചാലക് അഡ്വ. കെ കെ ബാലറാം, ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്, ദേശീയ സമിതി അംഗം എ ദാമോദരന്‍, പി കെ വേലായുധന്‍, പി സത്യപ്രകാശന്‍ മാസ്റ്റര്‍, കെ കെ വിനോദ് കുമാര്‍, ബിജു ഏളക്കുഴി, യു ടി ജയന്തന്‍, ടി സി മനോജ്, അരുണ്‍ കൈതപ്രം, പി സെലീന, അഡ്വ. ജിതിന്‍ രഘുനാഥ്, കെ രതീഷ്, വിജയന്‍ വട്ടിപ്രം, ഇ പി ബിജു, അരുണ്‍ ഭരത്, അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജില്ലാ ഓഫീസില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് അധ്യക്ഷനായി. സി കെ പത്മനാഭന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപിക്ക് ആദര്‍ശത്തിന്റെ അടിത്തറ പാകിയത് കെ ജി മാരാറാണെന്നും ഇദ്ദേഹത്തെ പോലെയുള്ള നേതാക്കളില്‍ നിന്നാണ് നരേന്ദ്രമോദിക്ക് മാതൃകാ ഭരണം നടത്തുന്നതിന് പ്രചോദനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ യശസ്സ് ലോകത്തിന്റെ മുന്നില്‍ ആദ്യം എത്തിച്ചത് സ്വാമി വിവേകാനന്ദനായിരുന്നു. വിവേകാനന്ദന് ശേഷം ഭാരതത്തിന്റെ ശക്തി ലോകത്തിന്റെ മുന്നിലെത്തിച്ചത് നരേന്ദ്ര മോദിയാണ്. സ്വാമി വിവേകാന്ദന്റെ രാഷ്ട്രീയ രൂപമാണ് നരേന്ദ്രമോദിയിലൂടെ ദര്‍ശിക്കാന്‍ സാധിക്കുന്നതെന്നും സി കെ പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു. പി കെ വേലായുധന്‍, എ ദാമോദരന്‍, പി സത്യപ്രകാശന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. ബിജു ഏളക്കുഴി സ്വാഗതവും ടി സി മനോജ് നന്ദിയും പറഞ്ഞു.
Keywords: Kannur, News, Kerala, Politics, BJP, CK Padmanabhan, KG Marar, Kannur: CK Padmanabhan about KG Marar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.