കണ്ണൂരിൽ കണ്ണീർക്കാഴ്ച! വിറക് വെട്ടുന്നതിനിടെ അബദ്ധം; ഒന്നര വയസ്സുകാരൻ പേരക്കുട്ടിക്ക് ദാരുണാന്ത്യം

 
Image depicting a tragic accident scene in Kannur

Representational Image Generated by Meta AI

ADVERTISEMENT

  • ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു ദാരുണാന്ത്യം.

  • ആലക്കോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  • മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

  • സംഭവത്തിൽ ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കണ്ണൂർ: (KVARTHA) ജില്ലയിലെ മലയോര മേഖലയായ ആലക്കോട് കോളിമലയിൽ വിറക് വെട്ടുന്നതിനിടെ എൺപതുകാരിയായ മുത്തശ്ശിയുടെ കൊടുവാളുകൊണ്ട് അബദ്ധത്തിൽ വെട്ടേറ്റ് ഒന്നര വയസ്സുള്ള പേരക്കുട്ടി ദാരുണമായി മരിച്ചു. ആലക്കോട് പുലിക്കരിയിലെ വിഷ്ണു-പ്രിയ ദമ്പതികളുടെ മകൻ ദയാലാണ് മരിച്ചത്.

Aster_MIMS

കാഴ്ചക്കുറവുള്ള പ്രിയയുടെ മാതാവ് നാരായണി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദയാൽ പെട്ടെന്ന് ഓടിവന്നത് ശ്രദ്ധിക്കാതെ വിറക് വെട്ടുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഈ ദാരുണ സംഭവം നടന്നത്.

ഉടൻതന്നെ കുട്ടിയെ ആലക്കോട്ടെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

വിഷ്ണു-പ്രിയ ദമ്പതികൾക്ക് രണ്ട് മക്കളാണ് ഉള്ളത്. മൂത്ത മകൾ അംഗൻവാടിയിൽ വിദ്യാർത്ഥിയാണ്. സംഭവത്തിൽ ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Summary: A one and a half year old boy in Kannur's Alakode Kolimala tragically died after being accidentally hit by his visually impaired 80-year-old grandmother's sickle while she was cutting firewood in the yard. The child, Dayal, belonged to Vishnu and Priya. Police have registered a case and are investigating.
 

#KannurTragedy, #AccidentalDeath, #ChildDeath, #Alakode, #KeralaNews, #GrandparentAccident
 

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia