Smriti Sangam | മണ്മറഞ്ഞുപോയ നേതാക്കളെ അനുസ്മരിക്കാന്‍ മുസ്ലീം ലീഗ്: കണ്ണൂരില്‍ സിഎച് സ്മൃതി സംഗമം നടത്തും
Oct 6, 2023, 09:01 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) മണ്മറഞ്ഞുപോയ മുസ്ലിം ലീഗ് നേതാക്കളെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിന് ഹരിതം ചരിത്ര പഠന കേന്ദ്രം സംഘടിപ്പിക്കുന്ന സി എച് സ്മൃതിസംഗമം ഒക്ടോബര്‍ ഏഴിന് പകല്‍ 2.30ന് ചേമ്പര്‍ ഓഫ് കോമേര്സ് ഹാളില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കരീം ചേലേരി ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് വര്‍കിംഗ് ചെയര്മാന് അശ്റഫ് ബംഗാളി മൊഹല്ല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പരിപാടിയില്‍ സി എച് എഴുതിയതും, സിഎചിനെക്കുറിച്ച് എഴുതിയതുമായ പുസ്തകങ്ങളുടെ പ്രദര്‍ശനവും, വില്പനയും ഉണ്ടാവും. സി എചിനെക്കുറിച്ച് പുസ്തകമെഴുതിയ ഗ്രന്ഥകാരന്മാരെ ചടങ്ങില്‍ ആദരിക്കും. മുന്‍ അഡ്വ. ജനറല്‍ അഡ്വ. വി കെ ബീരാന്, രാഷ്ട്രീയ ചരിത്രകാരന് എം സി വടകര, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ, പി കെ അബ്ദുല്ല ഹാജി, സി പി സെയ്തലവി, അഡ്വ. നജ്മ തബ്ശിറ തുടങ്ങിയവര്‍ സിഎച് സ്മൃതിയില്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ഒ കെ സമദ്, ട്രഷറര്‍ സി കെ പി റയീസ്, ഒ ഉസ്മാന്, എസ്എല്‍പി മുഹമ്മദ് കുഞ്ഞി എന്നിവരും പങ്കെടുത്തു.
Keywords: Muslim League, CH Smriti Sangam, Leaders, Kannur, News, Kerala, Kannur: CH Smriti Sangam will be conducted.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

