Arrested | കണ്ണപുരത്ത് കാര്‍ വാടകയ്ക്കെടുത്ത തര്‍ക്കം: യുവാക്കളെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ 3 പേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണപുരത്ത് കാര്‍ വാടകയ്ക്കെടുത്തതിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പി പി സുഹൈല്‍ (37), മുഹമ്മദ് ശാനിദ് (21), എസ് കെ നിസാമുദ്ദീന്‍ (32) എന്നിവരെയാണ് കണ്ണപുരം എസ്‌ഐ വി ആര്‍ വിനീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ സാംസണും സംഘവും അറസ്റ്റ് ചെയ്തത്.
Aster mims 04/11/2022

പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ 29ന് രാത്രി ഒമ്പത് മണിയോടെയാണ് ഇരിണാവ്മടക്കര റേഷന്‍ കടയ്ക്ക് സമീപം വെച്ച് കാറിലെത്തിയ അഞ്ചംഗ സംഘം മടക്കരയിലെ മുഹമ്മദ് ശെരീഫ്, മൊഫാസ്, ഇവരുടെ ബന്ധുവായ കൗമാരക്കാരനെയും തട്ടിക്കൊണ്ടുപോയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവരെ പിന്‍തുടര്‍ന്നു. 

Arrested | കണ്ണപുരത്ത് കാര്‍ വാടകയ്ക്കെടുത്ത തര്‍ക്കം: യുവാക്കളെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ 3 പേര്‍ അറസ്റ്റില്‍

പിന്നാലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ മയ്യില്‍ സ്റ്റേഷന്‍ പരിധിയിലെ നണിച്ചേരിയില്‍ വച്ച് എസ്‌ഐ വി ആര്‍ വിനീഷും സംഘവും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ചംഗ സംഘത്തിലെ മൂന്ന് പേര്‍ പൊലീസ് പിടിയിലായത്. കൂട്ടുപ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

Keywords: Kannur, News, Kerala, Kannapuram, Crime, Police, Accused, Arrest, Arrested, Abduction, Kannur: Car rental dispute in Kannapuram: 3 persons arrested in case of abduction of youths.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia