Fire | കണ്ണൂര്‍ റെയില്‍ വെസ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ഒരു ബോഗി കത്തിനശിച്ചു. എക്‌സിക്യൂടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ഒരു ബോഗിയാണ് കത്തി നശിച്ചത്. വ്യാഴാഴ്ച പുലര്‍ചെ 1.30 മണിയോടെയാണ് സംഭവം. ബുധനാഴ്ച രാത്രി 11 മണിയോടെ എത്തിയ ട്രെയിന്‍ എട്ടാമത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടതായിരുന്നു.
Aster mims 04/11/2022

ഇതേ ട്രെയിനില്‍ കഴിഞ്ഞ ഏപ്രില്‍ രണ്ടിന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയിരുന്നു. അന്ന് മൂന്ന് പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മുഖ്യപ്രതി ശാരൂഖ് സെയ്ഫ് പിടിയിലായ കേസില്‍ എന്‍ഐഎ അന്വേഷണം നടത്തുന്നതിനിടെയാണ് ഇതേ ട്രെയിനിന് കണ്ണൂരില്‍ വച്ച് അജ്ഞാതന്‍ തീ കൊളുത്തിയത്. 

Fire | കണ്ണൂര്‍ റെയില്‍ വെസ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു

സംഭവത്തില്‍ റെയില്‍വേ പൊലീസും ആര്‍പിഎഫും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ കത്തി നശിച്ചത് ഗുരുതരമായ വീഴ്ച്ചയായാണ് കണക്കാക്കുന്നത്. സ്ഥലത്ത് സിആര്‍പിഎഫ് ഉള്‍പെടെയുള്ളവര്‍ കാംപ് ചെയ്യുന്നുണ്ട്.

Keywords: Kannur, News, Kerala, Train, Fire, Bogie, Railway station, Kannur: Bogie of train stopped at railway station caught fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia