Conference | ബേകേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം മെയ് 30ന് കണ്ണൂരില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സംസ്ഥാനത്തെ ബേകറി ഉടമകളുടെ ഏക സംഘടനയായ ബേകേഴ്‌സ് അസോസിയേഷന്‍ കേരള (Bake) സംസ്ഥാന പ്രതിനിധി സമ്മേളനം മെയ് 30ന് കണ്ണൂര്‍ പയ്യാമ്പലത്തുള്ള കൃഷ്ണ ബീച് റിസോര്‍ടില്‍ നടക്കും. രാവിലെ 10 മണിക്ക് ഇന്‍ഡ്യന്‍ ബേകേഴ്‌സ് ഫെഡറേഷന്‍ (IBF) ദേശീയ വൈസ് പ്രസിഡന്റ് ഗൗരവ് ഡിഗ്ര സമ്മേളനം ഉദ്ഘാടനം ചെയ്യും.
Aster mims 04/11/2022

പുതിയ സംസഥാന ഭാരവാഹികളെ സമ്മേളനത്തില്‍ തിരഞ്ഞെടുക്കും. 14 ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയായതിന് ശേഷമാണ് സംസ്ഥാന പ്രതിനിധി സമ്മേളനം നടത്തുന്നത്. നിയോജക മണ്ഡലം ഭാരവാഹികള്‍, ജില്ലാ ഭാരവാഹികള്‍, സംസ്ഥാന കമിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. 

Conference | ബേകേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം മെയ് 30ന് കണ്ണൂരില്‍

ഐബിഎഫ് ദേശീയ പ്രസിഡന്റ് പി എം ശങ്കരന്‍ മുഖ്യാതിഥിയായിരിക്കും. ഐബിഎഫിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭാരവാഹികള്‍, ബേക് സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ് രാവിലെ 9.30 ന് പതാക ഉയര്‍ത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 

വാര്‍ത്താ സമ്മേളനത്തില്‍ ഓര്‍ഗനൈസിങ് ചെയര്‍മാന്‍ കെ ആര്‍ ബല്‍രാജ്, സി അമ്പു രാജ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം കെ രഞ്ജിത്ത്, സംസ്ഥാന സെക്രടറിമാരായ ശൈലേന്ദ്രന്‍, യു പി ഷബിന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Press meet, Bakers, Bake, Association, Conference, Kannur: Bakers Association state conference on May 30.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script