Elephant Died | ആറളത്ത് അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ആറളം ഫാമില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. ഒരാഴ്ച മുന്‍പ് ആറളം ഫാമിലെ കാര്‍ഷിക മേഖലയില്‍ അവശനിലയില്‍ കണ്ട കുട്ടിയാനയാണ് ഫാം മൂന്നാം ബ്ലോക്കില്‍ ചരിഞ്ഞത്. ആറളം ഫാം കാര്‍ഷിക മേഖലയിലെ ബ്ലോക് മൂന്നിനും നാലിലുമായാണ് ഒരാഴ്ച മുന്‍പ് അവശതയില്‍ കുട്ടിയാനയെ കാണുന്നത്.
തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ ഇതിനെ നിരീക്ഷിച്ചു വരികയായിരുന്നു. ഫാമിലെ വിവിധ ബ്ലോകുകളിലും പുഴക്കരയിലുമായി കുട്ടിയാന സഞ്ചരിച്ചിരുന്നു. പുഴയില്‍ ഇറങ്ങി വെള്ളം ഉള്‍പ്പെടെ കുടിച്ചിരുന്നു. എന്നാല്‍ വായില്‍ കാഴ്ചയില്‍ പരുക്കുപറ്റിയതായും കണ്ടിരുന്നു. അടുത്തുപോകുന്ന ആളുകളെ കുട്ടിയാന ഓടിക്കുന്നത് കൊണ്ട് തന്നെ അതിനെ പിടികൂടി ചികിത്സിക്കുവാന്‍ സാധിച്ചിട്ടില്ല.
മയക്കുവെടി വച്ച് പിടികൂടിയാല്‍ അതിന്റെ ജീവന് തന്നെ ഭീഷണി തീര്‍ക്കുന്ന സാഹചര്യവും ആയിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി കുട്ടിയാനയെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച വൈകിട്ടോടെ ആറളം ഫാമിലെ മൂന്നാം ബ്ലോക്കില്‍ ആണ് ജഡം കണ്ടെത്തുന്നത്. വനവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പോസ്റ്റുമോര്‍ടം ഉള്‍പെടെയുള്ള തുടര്‍ നടപടി സ്വീകരിച്ചു.
Keywords: Kannur, News, Kerala, Aralam, Kannur: Baby elephant died in Aralam. Kannur: Baby elephant died in Aralam.

