Pradeep Mandur | നാടകകലാകാരന്‍ പ്രദീപ് മണ്ടൂരിന് സ്വീകരണം നല്‍കി
Aug 14, 2022, 21:11 IST
ADVERTISEMENT
പിലാത്തറ: (www.kvartha.com) കേരള സാഹിത്യ അകാഡമിയുടെ 2021 ലെ നാടകരചന അവാര്‍ഡ് നേടിയ ജീവിത നാടകക്കാരന്‍ പ്രദീപ് മണ്ടൂരിന് നാടകപ്രവര്‍ത്തകരുടെ കൂട്ടായ്മ പിലാത്തറ നാടകത്തറയാണ് സ്വീകരണമൊരുക്കിയത്. നാടകത്തറ പ്രസിദ്ധീകരിച്ച നമുക്ക് ജീവിതം പറയാം എന്ന നാടക സമാഹാരത്തിനാണ് അകാഡമി പുരസ്‌കാരം ലഭിച്ചത്.
കുളപ്പുറം സാംസ്‌കാരിക കേന്ദ്രം ഓഡിറ്റോറിയത്തില്‍ നടന്ന സ്നേഹാദരം പരിപാടിയില്‍ ചെറുതാഴം ഗ്രാമപഞ്ചായത് പ്രസിഡന്റ് എം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം പ്രദീപ് മണ്ടൂരിന് നാടകത്തറയുടെ സ്നേഹോപഹാരം സമ്മാനിച്ചു. സിനിമാ താരവും നാടക പ്രവര്‍ത്തകനുമായ സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥി ആയിരുന്നു.
ഗ്രാമപഞ്ചായത് സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍ ടി വി ഉണ്ണികൃഷ്ണന്‍ ആശംസാ പ്രസംഗവും പ്രദീപ് മണ്ടൂര്‍ മറുമൊഴിയും നടത്തി. കെ കെ സുരേഷ് കടന്നപ്പള്ളി സ്വാഗതവും എ വി പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പരിയാരം നാടക വേദിയുടെ നാടകം 'മല്ലനും മാതേവനും' അരങ്ങേറി.
തുടര്‍ന്ന് പരിയാരം നാടക വേദിയുടെ നാടകം 'മല്ലനും മാതേവനും' അരങ്ങേറി.
Keywords: News, Kerala, Programme, Award, Kannur: Award winner Pradeep Mandur felicitated
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

