Petition | കൃത്രിമ ജലപാതാ പദ്ധതിക്കായി കുടിയിറക്കപ്പെടുന്നവര്‍ കണ്ണൂരില്‍ നടക്കുന്ന നവകേരള സദസില്‍ പ്രതിഷേധ ജാഥ നടത്തി മുഖ്യമന്ത്രിക്ക് കണ്ണീര് നിവേദനം നല്‍കും
Nov 19, 2023, 10:05 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) പാവങ്ങളുടെ കിടപ്പാടം സമ്പന്ന-കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് തീറെഴുതി കൊടുക്കാനാണ് മാഹി-വളപട്ടണം കൃത്രിമ ജലപാത പദ്ധതി നടപ്പിലാക്കാന്‍ സര്‍കാര്‍ ശ്രമിക്കുന്നതെന്ന് ജലപാത വിരുദ്ധ സംയുക്ത സമിതി-സമരസഹായ സമിതി ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
നൂറുകണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന കൃത്രിമ ജലപാത പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നവകേരള സദസ് നടത്തുന്ന മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ കണ്ണീര് കൊണ്ടെഴുതിയ നിവേദനം സമര്‍പിക്കും. നവംബര്‍ 21 ന് രണ്ടു മണിക്ക് നവകേരള സദസിലേക്ക് താണയില്‍ നിന്നും പ്രതിഷേധ ജാഥയായാണ് കുടിയിറക്കപ്പെടുന്നവര്‍ കണ്ണീര് നിവേദനം നല്കാന് എത്തുക.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പദ്ധതി നടപ്പിലാക്കുന്നത് തികച്ചും അശാസ്ത്രീയമാണെന്ന് തെളിഞ്ഞിട്ടും സര്‍കാര്‍ പദ്ധതിയുമായി മുന്‍പോട്ടു പോകുന്നത് കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് ഏറ്റെടുക്കുന്ന ഭൂമി കൈമാറാനാണെത്തും റിയല്‍ എസ്റ്റേറ്റ് ബ്രോകര്‍ പണി സര്‍കാര്‍ അവസാനിപ്പിച്ചു കൊണ്ടു മാഹി-വളപട്ടണം കൃത്രിമ ജലപാത പദ്ധതി ഉപേക്ഷിക്കണമെന്നും സമരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സമരസഹായ സമിതി ജനറല്‍ കണ്‍വെര്‍ പി.പി മോഹനന്, സമര സഹായ സമിതി ചെയര്മാന് ഇ മനീഷ് കണ്‍വീനര്‍ ടിവി മനോഹരന് എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala News, Press Conference, Chief Minister, Pinarayi Vijayan, Kannur, Artificial Waterway Project, Petition, Chief Minister, Kannur: Artificial Waterway Project; Petition will be submitted to Chief Minister.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

