SWISS-TOWER 24/07/2023

Reunion | ഓള്‍ ഇന്‍ഡ്യാ സെന്‍ട്രല്‍ പാരാമിലിറ്ററി ഫോഴ്‌സസ് എക്‌സ് സര്‍വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലാ തല കുടുംബ സംഗമം ഏപ്രില്‍ 12ന് നടക്കും

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഓള്‍ ഇന്‍ഡ്യാ സെന്‍ട്രല്‍ പാരാമിലിറ്ററി ഫോഴ്‌സസ് എക്‌സ് സര്‍വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (All India Central Paramilitary Forces Ex-servicemen Association), കണ്ണൂര്‍, കാസര്‍കോട് ജില്ലാ കമിറ്റി ജനറല്‍ ബോഡിയും കുടുംബ സംഗമവും ഏപ്രില്‍ 12 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 11 മണിക്ക് ജവഹര്‍ ഹാളില്‍ നടക്കുന്ന കുടുംബ സംഗമം ഡോ. വി ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ വി നാരായണന്‍ അധ്യക്ഷത വഹിക്കും.
Aster mims 04/11/2022

ഓള്‍ ഇന്‍ഡ്യാ സെന്‍ട്രല്‍ പാരാമിലിറ്ററി ഫോഴ്‌സസ് എക്‌സ് സര്‍വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഡയറക്ടറിയുടെ പ്രകാശനം കെ വി സുമേഷ് എംഎല്‍എ നിര്‍വഹിക്കും. ജനറല്‍ സെക്രടറി പി എസ് നായര്‍ മുഖ്യപ്രഭാഷണം നടത്തും. മുതിര്‍ന്ന അംഗങ്ങളെ സിആര്‍പിഎഫ്  ഡിഐജി പിപി പൗളി ആദരിക്കും. 

Reunion | ഓള്‍ ഇന്‍ഡ്യാ സെന്‍ട്രല്‍ പാരാമിലിറ്ററി ഫോഴ്‌സസ് എക്‌സ് സര്‍വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലാ തല കുടുംബ സംഗമം ഏപ്രില്‍ 12ന് നടക്കും

എക്‌സൈസ് തീരുവയില്‍ ഇളവ് ലഭിക്കുന്നതിനുള്ള തുടര്‍നടപടികള്‍ കൈകൊള്ളുക, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ നടപടി സ്വീകരിക്കുക, ജില്ലയിലുള്ള നല്ല ആശുപത്രികളും മെഡികല്‍ ലാബുകളും എംപാനല്‍ ചെയ്യുന്നതിനാവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ കെ വി നാരായണന്‍, സി ബാലകൃഷ്ണന്‍, ടി വിജയന്‍, എന്‍ കുഞ്ഞിരാമന്‍, കെ സനാതന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Kannur, News, Kerala, Press meet, Kasaragod, Family reunion, Meeting, Kannur and Kasaragod district level family reunion meeting will be held on April 12.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia