Vigilance Raid | വിജിലന്‍സ് റെയ്ഡ് നടത്തേണ്ടത് തങ്ങള്‍ക്കെതിരെയല്ല, ലൈസന്‍സില്ലാത്ത സമാന്തര സ്ഥാപനങ്ങള്‍ക്കെതിരെയെന്ന് അക്ഷയ സെന്റര്‍ ഉടമകള്‍
Aug 5, 2023, 18:43 IST
കണ്ണൂര്‍: (www.kvartha.com) സംസ്ഥാന വ്യാപകമായി ഓഗസ്റ്റ് നാലിന് അക്ഷയ കേന്ദ്രങ്ങളില്‍ ഓപറേഷന്‍ ഇ-സേവ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധന പരിഹാസ്യമാണെന്ന് അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് അക്ഷയ സിഐടിയു ഭാരവാഹികള്‍. 2010 മുതല്‍ ആണ് അക്ഷയ കേന്ദ്രങ്ങളില്‍ ഇ-സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇത്തരം സര്‍വീസുകള്‍ക്ക് നിശ്ചയിച്ച സര്‍വീസ് ചാര്‍ജ് 2018ലുള്ളതാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി സര്‍കാരിനോടും ഐടി മിഷനോടും നിവേദനങ്ങള്‍ വഴിയും സമരങ്ങളും നടത്തി സര്‍വീസ് ചാര്‍ജ് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മുഖം തിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നും ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍കാര്‍ നിശ്ചയിച്ച സര്‍വീസ് ചാര്‍ജ് പ്രകാരം തന്നെയാണ് കേരളത്തിലെ 3500 ഓളം അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്.
അഞ്ചു വര്‍ഷക്കാലമായി ദൈനംദിന ജീവിതത്തില്‍ വന്ന വലിയ വിലവര്‍ധന ബാധിക്കാതെ തൊഴില്‍ മേഖലയായി അക്ഷയ മാറി. ജീവനക്കാരുടെ ശമ്പളം, ഓഫീസ് ചെലവ്, വൈദ്യുതി, ഇന്റര്‍നെറ്റ്, തുടങ്ങിയ മേഖലയാകെ ദിവസം തോറും വര്‍ദ്ധന വന്നിട്ടും സേവന നിരക്കില്‍ ഒരു മാറ്റവും അയ കേന്ദ്രത്തില്‍ വന്നിട്ടില്ല. 130 രൂപ കഴിഞ്ഞ ഹോം മാസ്റ്ററിങിന് അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കിയിരുന്ന സര്‍ക്കാര്‍ ഇത്തവണ അത് 50 രൂപയായി വെട്ടിക്കുറച്ചു.
അക്ഷയ കേന്ദ്രത്തിന് ചുറ്റും സമാന്തര ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വീസ് സെന്റുകള്‍ എന്നിവ വര്‍ദ്ധിച്ചു വരികയും അതിനെ തടയാതെ സര്‍ക്കാറിന്റെ ഉത്തരവുകള്‍ ഫയലില്‍ ഉറങ്ങുകയും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത്തരം സമാന്തര കേന്ദ്രങ്ങളിലൂടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും മറ്റ് ക്രമക്കേടുകകളും നടക്കുന്നുവെന്ന വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതായി അറിയുന്നു.
എന്നാല്‍ അത്തരം കേന്ദ്രങ്ങള്‍ പരിശോധിക്കുവാനും നടപടിയെടുക്കാനും വിവിധ ഉത്തരവുകള്‍ നിലവിലുണ്ട്. എന്നാല്‍ അത്തരം കേന്ദ്രങ്ങളില്‍ യാതൊരു പരിശോധനകളും നടത്താതെ ജില്ലാ കലക്ടര്‍ ചെയര്‍മാന്‍ ആയ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയയില്‍ പരിശോധന നടത്തുന്നത് വിരോധാഭാസമാണ്. നിലവിലെ എഗ്രിമെന്റ് പ്രകാരം ജില്ലാ ഓഫിസ് ജീവനക്കാര്‍ക്കും സെന്ററില്‍ വിസിറ്റ് ചെയ്യാനും പരിശോധിക്കാനും കഴിയുമെന്നിരിക്കെ വിജിലന്‍സിനെ അക്ഷയ കേന്ദ്രങ്ങളിലേക്ക് വിട്ടത് പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളോടുളള വിശ്വാസ്യത തകര്‍ക്കുന്ന നിലയാണ് ഉണ്ടായത് എന്നും ഭാരവാഹികള്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് അക്ഷയ (സിഐടിയു) സംസ്ഥാന ഭാരവാഹികളായ വി സന്തോഷ്, കെ കെ ദീപക്, സതീശന്‍ മുതുവടത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
Keywords: Kannur, News, Kerala, Akshaya Center Owners, Vigilance raid, Akshaya Center Owners against vigilance raid.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.