SWISS-TOWER 24/07/2023

പ്രവാസി മലയാളികളെയും കൊണ്ട് ആദ്യ വിമാനം രാത്രി 7 മണിയോടെ: കണ്ണൂര്‍ വിമാനത്താവളത്തില്‍ ട്രയല്‍റണ്‍ നടത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 12.05.2020) കൊവിഡ് പശ്ചാത്തലത്തില്‍ എത്തുന്ന പ്രവാസി മലയാളികളെ സ്വീകരിക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം രാവിലെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ട്രയല്‍ റണ്‍ നടത്തി. പഴുതടച്ച ക്രമീകരണങ്ങളാണ് സജ്ജമാക്കിയതെന്ന് ഉറപ്പിക്കുന്നതായിരുന്നു ട്രയല്‍ റണ്‍. യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍, ലഗേജുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിന് വിമാനത്താവളത്തില്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രവാസികളുമായി യുഎഇ സമയം രണ്ടിന് ദുബൈയില്‍ നിന്നു പുറപ്പെടുന്ന വിമാനം രാത്രി 7.10 മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരും.

വിമാനയാത്രക്കാരുമായും അവരുടെ ബാഗേജുകളുമായും ഇടപെടുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. തിരികെയെത്തുന്നവരുടെ ക്വാറന്റൈന്‍ ഉറപ്പുവരുത്താനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനുംക്വാറന്റൈനില്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനുമായി 10 കൗണ്ടര്‍ പ്രവര്‍ത്തിക്കും. യാത്രക്കാര്‍ക്ക് പുതിയ സിം കാര്‍ഡ് എടുക്കുന്നതിനും പഴയവ ആക്ടിവേറ്റ് ചെയ്യുന്നതിനും ബിഎസ്എന്‍എല്ലിന്റെ പ്രത്യേക കൗണ്ടര്‍ ഉണ്ടാകും.

പ്രവാസി മലയാളികളെയും കൊണ്ട് ആദ്യ വിമാനം രാത്രി 7 മണിയോടെ: കണ്ണൂര്‍ വിമാനത്താവളത്തില്‍ ട്രയല്‍റണ്‍ നടത്തി

Keywords:  Kannur, News, Kerala, Flight, Airport, Trial run, Expatriates, Kannur airport, Kannur airport ready to receive expatriates
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia