SWISS-TOWER 24/07/2023

T Asafali | എക സിവില്‍ കോഡ് രാജ്യത്ത് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍കാരിനാവില്ലെന്ന് അഡ്വ. ടി ആസിഫ് അലി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) എക സിവില്‍ കോഡ് രാജ്യത്ത് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനാവില്ലെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി  ആസിഫ് അലി. ഭരണഘടനയില്‍ മാര്‍ഗ നിര്‍ദേശക തത്വത്തില്‍ പറയപ്പെട്ട ഏക സിവില്‍ കോഡ് പോലുള്ള വിഷയങ്ങള്‍ ബഹുസ്വരത ഉള്‍ക്കൊള്ളുന്ന രാജ്യത്ത് കേവലം ആദരണ അന്യായങ്ങളാണെന്നും മൗലിക അവകാശമായ മതസ്വാതന്ത്ര്യം ഹനിക്കുന്ന ഒരു നടപടിയും രാഷ്ട്രീയ ഭൂരിപക്ഷം ഉപയോഗിച്ച് നടപ്പിലാക്കാന്‍ കേന്ദ്ര ഭരണകൂടത്തിന് സാധിക്കുകയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. 
Aster mims 04/11/2022

മുസ്ലീം കോഡിനേഷന്‍ കമിറ്റി കണ്ണൂരില്‍ നടത്തിയ ഏക സിവില്‍ കോഡും ധ്രുവീകരണ അജണ്ടയും എന്ന വിഷയത്തെ അധികരിച്ച് ജില്ലാതല സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ മഹിമയുടെ മഹനീയതക്ക് കോട്ടം തട്ടുന്ന ഏത് ഭരണകൂടനടപടികളും നിലപാടുകളും ജനാധിപത്യ ഭാരതത്തില്‍ പരാജയപ്പെട്ട ചരിത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയര്‍ അഡ്വ. ടി ഒ മോഹനന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

T Asafali | എക സിവില്‍ കോഡ് രാജ്യത്ത് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍കാരിനാവില്ലെന്ന് അഡ്വ. ടി ആസിഫ് അലി

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ കല്ലായി അധ്യക്ഷത വഹിച്ചു. അഡ്വ. അബ്ദുല്‍ കരീം ചേലേരി സ്വാഗതം പറഞ്ഞു. കണ്ണൂര്‍ ബിഷപ്പ് ഹൗസ് വികാര്‍ ജനറല്‍ ഡോക്ടര്‍ ക്ലാരന്‍സ് പ്ലാലിയത്ത്, ശിവഗിരി മഠം പ്രേമാനന്ദ സ്വാമികള്‍, എന്നിവര്‍ പ്രഭാഷണം നടത്തി. ഫാസിസവും ധ്രുവീകരണ അജണ്ടയും എന്ന വിഷയത്തില്‍ ഫോര്‍വേഡ് ബ്ലോക് ദേശീയ ജനറല്‍ സെക്രടറി ജി ദേവരാജന്‍ ക്ലാസ് എടുത്തു. മാണിയൂര്‍ അബ്ദുര്‍ റഹ് മാന്‍ ഫൈസി, ഡോക്ടര്‍ സുല്‍ഫിക്കര്‍ അലി, പി പി അബ്ദുര്‍ റഹ് മാന്‍ പെരിങ്ങാടി, നിസാര്‍ അതിരകം, ശക്കീര്‍ ഫാറൂഖി, റാശിദ് സ്വലാഹി, എ അബൂബക്കര്‍ സിദ്ദീഖ്, അഡ്വ. പി വി സൈനുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ ടി സഹദുള്ള നന്ദി പറഞ്ഞു.

Keywords: Kannur, News, Kerala, Adv. T Asafali, Single Civil Code, Kannur, Seminar, Kannur: Adv. T Asif Ali about uniform civil code.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia