MV Jayarajan | കെ സുധാകരനെതിരെ എം വി ജയരാജന് നടത്തിയ പരാമര്‍ശങ്ങള്‍ സ്വന്തം മുഖം വികൃതമായതിന്റെ വിഭ്രാന്തിയാണെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്
Jun 23, 2023, 13:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) നിലവാരമില്ലാത്ത ജല്പനങ്ങള് ഭൂഷണമായി കൊണ്ടുനടക്കുന്ന എം വി ജയരാജന്റെ മാനസികനില പരിശോധിക്കേണ്ട സമയമായെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ എം വി ജയരാജന് നടത്തിയ പരാമര്‍ശങ്ങള്‍ സ്വന്തം മുഖം വികൃതമായതിന്റെ വിഭ്രാന്തിയാണെന്ന് കരുതേണ്ടിയിരിക്കുന്നു. ക്വടേഷന്‍ ഇടപാടുകളിലും ക്രിപ്റ്റോ കറന്‍സി തട്ടിപ്പിലും സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പൊതു ജനങ്ങളുടെ മുമ്പില്‍ നാണംകെട്ട ഒരു പാര്‍ടിയുടെ ജില്ലാ സെക്രടറി സംസാരിക്കുമ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ മാന്യത പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.
ഉത്സവപറമ്പിലെ പോകറ്റടിക്കാരനെ പോലെയാണ് ജയരാജന്. സ്വന്തം പാര്ടിയില്പെട്ടവരുടെ കള്ളം മറച്ചുവെക്കാന്‍ മറ്റുള്ളവരെ കള്ളന്മാരെന്ന് വിളിച്ച് കൂവി ശ്രദ്ധ തിരിക്കാനുള്ള ശ്രമം വിലപ്പോവില്ല. സിപിഎമിന്റെയും അവരുടെ വിദ്യാര്‍ഥി, യുവജനസംഘടനകളുടേയും നേതാക്കള്‍ നടത്തുന്ന അധോലോക പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹം ഇന്ന് ചര്‍ച്ച ചെയ്യുകയാണ്. വ്യാജ സര്ടിഫികറ്റ് മാഫിയയുമായും സ്വര്‍ണക്കടത്ത് ക്വടേഷന്‍ സംഘങ്ങളുമായും കള്ളത്തോക്കിടപാടുമായുമൊക്കെ ബന്ധമുള്ള സ്വന്തം പാര്ടിക്കാരുടെ നിലവാരത്തില്‍ മറ്റു പാര്‍ടിയുടെ നേതാക്കളെ അളക്കാന്‍ ജയരാജന് ഒരുമ്പെടരുത്.
ആഭാസ പ്രസ്താവനകള്‍ക്ക് കൈയടിക്കാന്‍ സൈബറിടങ്ങളിലെ ക്വടേഷന്കാരല്ലാതെ മാന്യമായ പൊതുപ്രവര്‍ത്തനം നടത്തുന്ന ഒരാളും ഇത്തരം ശുംഭത്വങ്ങള് കേള്‍ക്കാന്‍ താല്പര്യപ്പെടില്ലെന്ന് ജയരാജന് തിരിച്ചറിയണം. കെ സുധാകരനെ കായികമായി വരെ ഇല്ലാതാക്കാന്‍ നോക്കി പരാജയപ്പെട്ടവരാണ് പൂര്‍ണ ചന്ദ്രനെ നോക്കി കുരക്കുന്ന ശ്വാനന്മാരെ പോലെ ഓരിയിടുന്നതെന്ന് മാര്ട്ടിന് ജോര്‍ജ് പരിഹസിച്ചു.
Keywords: Kannur, News, Kerala, Politics, Adv. Matin Georg, MV Jayarajan, K Sudhakaran, Politics, Kannur: Adv. Matin George against MV Jayarajan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

