Urmila Unni | ബൊമ്മക്കൊലു പഞ്ചഭൂതാത്മകമായ പ്രപഞ്ചത്തിന്റെ പ്രതീകമെന്ന് നടി ഊര്‍മിളാ ഉണ്ണി
തളിപ്പറമ്പ്: (KVARTHA) നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പി നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ ഒരുക്കിയ ബൊമ്മക്കൊലു പ്രശസ്ത സിനിമ നടിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ബൊമ്മക്കൊലുവുമായി ചെറുപ്പം മുതല്‍ തന്നെ ബന്ധമുണ്ടെങ്കിലും, ഇത്രയും വലിയത് ജീവിതത്തില്‍ കാണാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും, ഇത്തരം ബൊമ്മക്കൊലു ഉത്സവം കേരളത്തില്‍ കേട്ടറിവില്ലെന്നും അവര്‍ പറഞ്ഞു.
ലോകത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും യേശു ജനനം, ബ്രാഹ്‌മണര്‍ ഒരുക്കുന്ന ബൊമ്മക്കൊലുവില്‍ കാണുന്നത്. സര്‍വ മതങ്ങള്‍ക്കും പ്രാധാന്യം നല്‍കിയ ബൊമ്മക്കൊലു എന്ന് അഭിപ്രായപ്പെട്ടു. പ്രശസ്ത നാടക സിനിമ നടന്‍ സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയായി.
കല്ലിങ്കല്‍ പദ്മനാഭന്‍, ഗോപിനാഥ് പി ഇ കുഞ്ഞിരാമന്‍, മൊട്ടമ്മല്‍ രാജന്‍, പി സി വിജയരാജന്‍, പുടയൂര്‍ ജയനാരായണന്‍, ഡോ. രഞ്ജീവ് പുന്നക്കര, പ്രമോദ് കുമാര്‍, നാരായണന്‍ നമ്പൂതിരി, മാധവന്‍, ടി ടി കൃഷ്ണന്‍ മാസ്റ്റര്‍, ശഫീക് മുഹമ്മദ്, ജാഫര്‍, സിദ്ദീഖ് കുരിയാലി, മാത്യു അലക്സാന്‍ഡര്‍ ഷാജി, കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. തളിപ്പറമ്പിലെ കലാ സാംസ്‌കാരിക മേഖലയിലെ നൂറോളം വരുന്ന ജനങ്ങളെ സാക്ഷി നിര്‍ത്തി ബൊമ്മക്കൊലു ഉത്സവത്തിന് തുടക്കം കുറിച്ചു. ബൊമ്മക്കൊലു ഒരുക്കിയ വിജയ് നീലകണ്ഠന്‍ സംസാരിച്ചു.
Keywords: Kannur, News, Kerala, Actress, Urmila Unni, Bommai Golu, Navaratri, Religion, Kannur: Actress Urmila Unni about Bommai Golu.