

കണ്ണൂര്‍: (KVARTHA) നഗരത്തിനടുത്തെ ചിറക്കലില്‍ (Chirakkal) വന്‍ കഞ്ചാവ് (Ganja) വേട്ട. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് (Excise Enforcement) ആന്‍ഡ് ആന്റി നര്‍കോടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് (Anti Narcotic Special Squad), ഐബിയും ഇആര്‍ഒ കണ്ണൂര്‍ പാര്‍ടിയും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത് (Arrest). എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ണൂര്‍ ചിറക്കല്‍ കൊല്ലരത്തിങ്കല്‍വെച്ച് നാലുകിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി. കണ്ണൂര്‍ ജില്ലക്കാരായ കെ കെമഹ്‌സൂക്, എസാജിദ് എന്നിവരാണ് അറസ്റ്റിലായത്.
പാര്‍ടിയില്‍ എക്‌സൈസ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ശറഫുദ്ദീന്‍, പ്രിവന്റിവ് ഓഫീസര്‍ പി അനില്‍കുമാര്‍, കെ ഷജിത്ത്, പി സി പ്രഭുനാഥ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ടി ഖാലിദ്, എം സജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ റോഷി, പി ഗണേഷ്, ബാബു പി വി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഡ്രൈവര്‍ (Gr)അജിത്ത്, സീമ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.