കണ്ടങ്കാളി സമരത്തിന് ഐതിഹാസികമായ സമാപനം; സര്‍ക്കാര്‍ രേഖാമൂലം ഉറപ്പു നല്‍കും വരെ സമരസമിതി പിരിച്ചുവിടില്ലെന്ന് നേതാക്കള്‍

 


കണ്ണൂര്‍: (www.kvartha.com 28.01.2020) പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ നെല്‍വയല്‍ നികത്തി പെട്രോളിയം സംഭരണശാല സ്ഥാപിക്കുന്നതിനെതിരെ ജനകീയ സമരസമിതി എണ്‍പതിലേറെ ദിവസമായി നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹം അവസാനിപ്പിച്ചു. സമരസമിതിക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. അതേസമയം, സമരസമിതി പിരിച്ചുവിടില്ലെന്നും നേതാക്കള്‍ അറിയിച്ചു.

നിര്‍ദിഷ്ട പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ പയ്യന്നൂരില്‍ തഹസില്‍ദാര്‍ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തലാക്കുമെന്നും, ബിപിസിഎല്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കണ്ടങ്കാളി പദ്ധതിയുമായി മുന്നോട്ടു പോകില്ലെന്നും ജനകീയ സമരസമിതി പ്രവവര്‍ത്തകരുമായി കണ്ണൂര്‍ ഗസ്റ്റ് വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. സമരസമിതി ചെയര്‍മാന്‍ ടി പി പത്മനാഭന്‍, അപ്പുക്കുട്ടന്‍ കാരയില്‍, എന്‍ സുബ്രഹ്മണ്യന്‍, അത്തായി ബാലന്‍ എന്നിവര്‍ സംബന്ധിച്ചു.

കണ്ടങ്കാളി സമരത്തിന് ഐതിഹാസികമായ സമാപനം; സര്‍ക്കാര്‍ രേഖാമൂലം ഉറപ്പു നല്‍കും വരെ സമരസമിതി പിരിച്ചുവിടില്ലെന്ന് നേതാക്കള്‍

മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിച്ചുകൊണ്ടാണ് പയ്യന്നൂര്‍ ലാന്റ് അക്വിസില്‍ തഹസില്‍ദാര്‍ ഓഫീസിനു മുന്നില്‍ 88 ദിവസം നീണ്ടുനിന്ന ജനകീയ സമരസമിതിയുടെ സത്യാഗ്രഹം അവസാനിപ്പിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷമായി വ്യത്യസ്തങ്ങളായ സമര പരിപാടികളാണ് സമരസമിതി നടത്തിയത്. വിത, കൊയ്ത്ത്, പയ്യന്നൂര്‍-കണ്ണൂര്‍ കലക്ട്രേറ്റ് പദയാത്ര, മനുഷ്യചങ്ങല, ധര്‍ണകള്‍, മാര്‍ച്ചുകള്‍, പ്രാദേശിക പദയാത്രകള്‍, കണ്‍വെന്‍ഷനുകള്‍, പെണ്ണൊരുമ, തെരുവില്‍ പുത്തരി, അമ്മമാരുടെ നേതൃത്വത്തില്‍ കൂട്ട കത്തയക്കല്‍ സമരം തുടങ്ങി നിരന്തര സമരങ്ങള്‍ നടന്നു. കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് ഐക്യദാര്‍ഢ്യ സമിതി പദയാത്ര സംഘടിപ്പിച്ചു.

നിരവധി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാരന്‍മാരും സംഘടനകളും സമരത്തെ പിന്തുണച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ലോക്സഭയിലും മുഖ്യമന്ത്രിയുടെ മുന്നിലും കണ്ടങ്കാളി സമരം ഉന്നയിച്ച് സമരത്തോടൊപ്പം നിന്നു. പ്രൊഫ. മാധവ് ഗാഡ്ഗില്‍, ദയാബായി, സന്ദീപ് പാണ്ഡെ, രാജേന്ദ്ര സിംഗ്, പ്രഫുല്ല സാമന്തറ, ചെറുവയല്‍ രാമന്‍, റിദ്ദിമ പാണ്ഡെ, സാഗര്‍ ധാര, അഫ്ളാത്തൂണ്‍ ദേശായി, ജി മധുസൂദനന്‍, ഡോ. ശ്രീകുമാര്‍, ഡോ. സുബ്ബറാവു തുടങ്ങി നിരവധി പ്രമുഖര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തി.

Keywords:  Kannur, News, Kerala, Strike, Chief Minister, Pinarayi vijayan, Leaders, Kandankali srike, Strike committee, Dissolved, Kandankali srike; Strike committee would not be dissolved: Leaders
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia