Policy | തമിഴ്‌നാട് മാതൃകയില്‍ കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കണം: കല്‍ക്കി സുബ്രഹ്‌മണ്യന്‍


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിതനിലവാരം ഉയര്‍ത്തും.
● ലൈംഗിക തൊഴിലാളികളായി ട്രാന്‍സ്‌ജെന്‍ഡര്‍മാരെ മാറ്റരുത്.
● ലൈംഗിക വിദ്യാഭ്യാസവും ബോധവല്‍ക്കരണവും നടത്തണം.
കണ്ണൂര്‍: (KVARTHA) തമിഴ്‌നാട്ടിലേതുപോലെ (Tamil Nadu) കേരളത്തിലും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പെടുത്തണമെന്ന് ട്രാന്‍സ്‌ജെന്‍ഡറും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ കല്‍ക്കി സുബ്രഹ്‌മണ്യന്‍ (Kalki Subramanian) കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡറുള്ളത് യുപിയിലാണ്. തമിഴ്‌നാട്ടിലാണ് അവര്‍ക്ക് ഏറ്റവും പരിഗണന നല്‍കുന്നത്. തമിഴ്‌നാട് സര്‍കാര്‍ അവര്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഇന്‍ഷൂറന്‍സ് പദ്ധതി കേരളത്തിലും നടപ്പിലാക്കുന്നത് ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിതനിലവാരം ഉയര്‍ത്തും.
കേരളം വിദ്യാഭ്യാസം നേടിയ ജനതയുള്ള നാടാണ്. ലൈംഗിക തൊഴിലാളികളായി ട്രാന്‍സ്‌ജെന്‍ഡര്‍മാരെ മാറ്റരുതെന്ന് കല്‍ക്കി പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസവും ബോധവല്‍ക്കരണവും നടത്തിയാല്‍ മാത്രമേ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് തുല്യത ലഭിക്കുകയുള്ളുവെന്നും കല്‍ക്കി കൂട്ടിച്ചേര്‍ത്തു.
#transgenderrights #Kerala #India #insurance #socialjustice #activism #KalkiSubramanian #TamilNadu