SWISS-TOWER 24/07/2023

Explosion | കളമശ്ശേരിയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, 23 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

കൊച്ചി: (KVARTHA) കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. യഹോവായ കണ്‍വെന്‍ഷന്‍ നടന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്. 
Aster mims 04/11/2022

കളമശ്ശേരി നെസ്റ്റിന് സമീപം ഉള്ള കണ്‍വെന്‍ഷന്‍ സെന്ററിന്റെ അകത്താണ് സ്‌ഫോടനം നടന്നത്. ഞായറാഴ്ച (29.10.2023) 9.30 മണിയോടെ ആണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. പ്രാര്‍ഥന സമ്മേളനം നടക്കുമ്പോഴായിരുന്നു സ്‌ഫോടനമുണ്ടായത്. മൂന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായി എന്നാണ് റിപോര്‍ട്. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. 

Explosion | കളമശ്ശേരിയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, 23 പേര്‍ക്ക് പരുക്ക്

Keywords: News, Kerala, Accident, Kalamassery, Explosion, Convention Centre, Death, Injured, Kalamassery: Explosion at convention centre; 1 dead, 23 injured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia