Police Warning | കളമശേരി സ്‌ഫോടനം: സമൂഹമാധ്യമങ്ങളില്‍ കര്‍ശന നിരീക്ഷണവുമായി പൊലീസ്; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) കളമശേരി കണ്‍വന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ കര്‍ശന നിരീക്ഷണവുമായി പൊലീസ്. മതസ്പര്‍ധ, വര്‍ഗീയ വിദ്വേഷം എന്നിവ വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.  
Aster_MIMS

അതേസമയം കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഞായറാഴ്ച (29.10.2023) രാവിലെ 9.40 മണിയോടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയാണ്. ഇവരുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരുക്കേറ്റവരെ കളമശ്ശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. സ്ഫോടനമുണ്ടാകുമ്പോള്‍ ഏകദേശം 2400 പേര്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നു.

Police Warning | കളമശേരി സ്‌ഫോടനം: സമൂഹമാധ്യമങ്ങളില്‍ കര്‍ശന നിരീക്ഷണവുമായി പൊലീസ്; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

പൊട്ടിത്തെറിച്ചത് സ്‌ഫോടകവസ്തുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡിജിപി ശെയ്ഖ് ദര്‍വേശ് സാഹിബ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഞായറാഴ്ച കളമശേരിയിലെ സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്. നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. ഹാളില്‍ നിരനിരയായി കസേരയിട്ടാണ് ആളുകള്‍ ഇരുന്നിരുന്നത്. പ്രാര്‍ഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ വേദിക്ക് 20 മീറ്ററരികെ സ്‌ഫോടനമുണ്ടായതായി ദൃക്‌സാക്ഷികളിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Keywords: News, Kerala, Fire, Blast, Explosion, Police Warning, Kerala News, Kalamasery blats, Police, Warning, Strict Action, Fake News, Social Media, Kalamasery blast: Police say that strict action will be taken against those spreading fake news.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia