Online Platform | കലാ ഗൃഹം കലാപരിപാടികള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും നടത്തും
May 5, 2023, 13:51 IST
കണ്ണൂര്‍: (www.kvartha.com) കലാ ഗൃഹം ചാരിറ്റബിള്‍ സംഘടനയുടെ അഞ്ചാം വാര്‍ഷികത്തിനോടനുബന്ധിച്ച് കലാമത്സരങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ സ്മരണാഞ്ജലിയെന്ന പേരില്‍ മണ്‍മറഞ്ഞുപോയ കലാകാരന്‍മാരുടെ പേരില്‍ സംഗീതം, നൃത്തം, കവിത മാപ്പിള പാട്ട് എന്നിവയിലാണ് കലാ മത്സരങ്ങള്‍ സംഘടിപിച്ചത്.
ഗള്‍ഫ് രാജ്യങ്ങളിലെയും കേരളത്തിന് പുറത്തെയും മത്സരാര്‍ഥികള്‍ക്കായാണ് ഓണ്‍ ലൈന്‍ മത്സരം നടത്തുക. തളാപ്പ് മിക്‌സഡ് യുപി സ്‌കൂളില്‍ നടത്തിയ അവാര്‍ഡ് ദാന ചടങ്ങ് റിട. എസ്‌ഐ തമ്പാന്‍ ബ്‌ളാത്തൂര്‍ ഉദ്ഘാടനം ചെയ്തു. കലാ ഗൃഹം പ്രസിഡന്റ് കവിതാ ജയന്‍ അധ്യക്ഷനായി.
വാര്‍ത്താസമ്മേളനത്തില്‍ കലാ ഗൃഹം രക്ഷാധികാരി ജെ ആര്‍ മോഹന്‍ദാസ്, സെക്രടറി പി രതീഷ്‌കുമാര്‍, ലീന രവിന്ദ്രന്‍, രക്ഷാധികാരി ജെ ആര്‍ മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur, News, Kerala, Press meet, Kala Griham will conduct art programs on online platform as well.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.