Arrested | കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട കാപ തടവുകാരനെ പിടികൂടി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ബുധനാഴ്ച രാവിലെ  പൊലീസിനെ വെട്ടിച്ച് ചാടിപ്പോയ കാപ കേസ് പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. വാര്‍ഡില്‍ നിന്നും ചാടിപ്പോയ സുനീര്‍ (32) ആണ് ആയിക്കര ഹാര്‍ബറിന്നടുത്ത് നിന്ന് പിടിയിലായത്.
Aster_MIMS

പൊലീസ് പറയുന്നത്: കാപ്പ തടവുകാരനായി ജയിലിലെത്തിയ സുനീറിനെ അപസ്മാര രോഗത്തെ തുടര്‍ന്ന് മൂന്നു ദിവസം മുമ്പാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച പുലര്‍ചെ അഞ്ചര മണിയോടെ ടോയ്‌ലെറ്റില്‍ പോയ രക്ഷപ്പെടുകയായിരുന്നു.

Arrested | കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട കാപ തടവുകാരനെ പിടികൂടി

ഡ്യൂടിയിലുണ്ടായിരുന്ന പൊലീസുകാര്‍ വിവരം ഉടന്‍ സ്റ്റേഷനില്‍ അറിയിക്കയും പ്രതിക്കായുള്ള തിരച്ചില്‍ നടത്തുകയും ചെയ്യുന്നതിന്നിടെയാണ് നാട്ടുകാരുടെ സഹായത്തോടെ ആയിക്കരയില്‍ വെച്ച് സുനീറിനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords: Kannur, News, Kerala, KAAPA, Escaped, Kannur District Hospital, Arrested, Hospital, KAAPA prisoner who escaped from the Kannur district hospital arrested.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia