Arrested | കാപ ചുമത്തിയതിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാപ ചുമത്തിയതിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടി. സുധീഷ് എന്നയാളാണ് പിടിയിലായത്. 

പൊലീസ് പറയുന്നത്: കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 2007 വകുപ്പ് പ്രകാരം കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് ഇറങ്ങിയനാള്‍ മുതല്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ പത്തിലധികം കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. 
Aster_MIMS

Arrested | കാപ ചുമത്തിയതിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടി

മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ എസ് എച് ഒ കെ വി പ്രമോധന്‍, സബ് ഇന്‍സ്‌പെക്ടര്‍ യു കെ ജിതിന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഗനീഷ്, രഞ്ജിത്ത്, ജോമോന്‍, വിനു സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ അടങ്ങിയ സ്‌ക്വാര്‍ഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി ഇയാളെ ജയിലിലേക്ക് മാറ്റി.

Keywords: Kannur, News, Kerala, Arrest, Arrested, Accused, Police, KAAPA case accused arrested.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia