K Surendran | ധാര്‍മികതയുണ്ടെങ്കില്‍ സീതാറാം യെച്ചൂരി താന്‍ ഉപയോഗിച്ച കാര്‍ ഏതാണന്ന് അന്വേഷിക്കണം: കെ സുരേന്ദ്രന്‍

 


കണ്ണൂര്‍: (www.kvartha.com) മനസില്‍ അല്‍പം ധാര്‍മികതയുണ്ടെങ്കില്‍ സീതാറാം യെച്ചൂരി പാര്‍ടി കോണ്‍ഗ്രസിനിടെ താന്‍ ഉപയോഗിച്ച കാര്‍ ഏതാണെന്ന് കണ്ണൂരിലെ പാര്‍ടിക്കാരോട് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. തലശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോര്‍ജ് എം തോമസിന് എതിരെ നടപടിയെടുക്കുന്ന സി പി എം ഭീകരവാദികള്‍ക്ക് മുന്നില്‍ മുട്ടില്‍ ഇഴയുകയാണ്. പോപുലര്‍ ഫ്രണ്ടിനെ ഘടക കക്ഷിയാക്കാനാണ് സിപിഎമിന്റെ നീക്കമെന്നാണ് എം വി ഗോവിന്ദന്റയും, കെ ഇ എന്നിന്റെയും പ്രസ്താവന സൂചിപ്പിക്കുന്നതെന്നും കെ സുരേന്ദ്രന്‍ തലശ്ശേരിയില്‍ പറഞ്ഞു.

K Surendran | ധാര്‍മികതയുണ്ടെങ്കില്‍ സീതാറാം യെച്ചൂരി താന്‍ ഉപയോഗിച്ച കാര്‍ ഏതാണന്ന് അന്വേഷിക്കണം: കെ സുരേന്ദ്രന്‍

ധാര്‍മികതയുണ്ടെങ്കില്‍ കാര്‍ ഏതാണെന്ന് അന്വേഷിക്കാന്‍ യെച്ചൂരി തയ്യാറാകണം. ഉടമസ്ഥന്റെ പേരിലുള്ള കേസ് എന്താണെന്നും അന്വേഷിക്കണം. കാര്‍ വാടകയ്‌ക്കെടുത്തെന്ന് സിപിഎം പറയുന്നത് കള്ളമാണ്. യെച്ചൂരിയെ കേരളത്തിലെ പാര്‍ടി കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

പോപുലര്‍ ഫ്രണ്ട് നാടിന്റെ സമാധാനം തകര്‍ക്കുകയാണ്. സിപിഎമും പോപുലര്‍ ഫ്രണ്ടും പരസ്യ സഖ്യത്തിലേക്കാണ് നീങ്ങുന്നത്. പാലക്കാട് ബിജെപി സമാധാന യോഗത്തിന്റെ അര്‍ഥമില്ലായ്മ വ്യക്തമാക്കിയാണ് ഇറങ്ങിപോയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Keywords:  Kannur, News, Kerala, K Surendran, Politics, BJP, CPM, Car, Sitaram Yechury, K Surendran says that Sitaram Yechury should find out which car he used.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia