K Sudhakaran says | മയക്കുമരുന്ന് വ്യാപനം കുട്ടികളില്‍ പിടിമുറുക്കിയത് അപകടകരമാണെന്ന് കെ സുധാകരന്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മയക്കുമരുന്ന് വ്യാപനം കുട്ടികളില്‍ പിടിമുറുക്കിയത് അപകടകരമാണെന്ന് കെ സുധാകരന്‍ എം പി. ദേശീയ-മതേതര ബോധമുള്ള ഒരു തലമുറ നാടിന്റെ വികസന കാഴ്ചപ്പാടുകള്‍ക്ക് അനിവാര്യമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം കുട്ടികളില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുമ്പോള്‍ സ്‌നേഹത്തിന്റെ കാവലാളായി കുട്ടികള്‍ മാറണമെന്ന് ജവഹര്‍ ബാല്‍ മഞ്ച് കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ജെബിഎം ജില്ലാ ചീഫ് കോഡിനേറ്റര്‍ സി വി എ ജലീല്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ചീഫ് കോഡിനേറ്റര്‍ ആനന്ദ കണ്ണശ്ശ വിവിധ മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് ഉപഹാര സമര്‍പണം നടത്തി. സംസ്ഥാന കോഡിനേറ്റര്‍ അഡ്വ. ലിഷദീപക്, ജില്ലാ കോഡിനേറ്റര്‍ രാജേഷ് എം പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ കോഡിനേറ്റര്‍മാരായ എം പി ഉത്തമന്‍ സ്വാഗതവും സി പി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കാവ്യാദേവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റര്‍മാരായ സുരേഷ് പി കെ ആനന്ദ് ബാബു, ജെബിഎം ജില്ലാ ജനറല്‍ സെക്രടറി റിസ് വാന്‍ സി എച് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എം വി രാധാകൃഷ്ണന്‍ സ്വാഗതവും രഘുറാം കീഴറ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റര്‍മാരായ ഇന്ദിര പി കെ രജീഷ് മാറോളി രഞ്ജിത്ത് മാസ്റ്റര്‍ പ്രീത പി കെ തുടങ്ങിയവര്‍ സംസാരിച്ചു. വൈഷ്ണവി സ്വാഗതവും ധനുഷ കാനായി നന്ദിയും പറഞ്ഞു. ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ കമിറ്റി ഭാരവാഹികള്‍: പ്രസിഡന്റ്-ഹരികൃഷ്ണന്‍ മട്ടന്നൂര്‍ ജനറല്‍ സെക്രടറി-വൈഷ്ണവി, പേരാവൂര്‍ ട്രഷറര്‍-ധനുഷ പയ്യന്നൂര്‍.
Keywords: Kannur, News, Kerala, MP, K.Sudhakaran, Children, Drugs, K Sudhakaran says that the spread of drugs among children is dangerous.

